Publish Date: Mon, 07 Feb 2022 (16:54 IST)
Updated Date: Mon, 07 Feb 2022 (16:56 IST)
തിരക്കഥാകൃത്തും, നടനുമായ ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് മഹേഷിന്റെ പ്രതികാരം.2016 ഫെബ്രുവരി 5ന് റിലീസ് ചെയ്ത സിനിമയ്ക്ക് ആ വര്‍ഷത്തെ ജനപ്രിയചിത്രത്തിനുള്ള കേരളസംസ്ഥാനചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.
അനുശ്രീ നായര്‍, അപര്‍ണ ബാലമുരളി,സൗബിന്‍ സാഹിര്‍, കെ.എല്‍ ആന്റണി, അലന്‍സിയ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്. മൂന്നു കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്.
17.35 കോടി രൂപയെക്കാള്‍ ചിത്രം നേടിയെന്നാണ് കണക്കുകള്‍.
മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്കുശേഷം ദിലീഷ് പോത്തന്‍ തന്നെ സംവിധാനം ചെയ്ത 'ജോജി'യും വലിയ വിജയമായി.