സിനിമയിൽ അഭിനയിക്കാനെത്തുന്നവർ നേരിടുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നിരവധി നടിമാർ തുറന്നു പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ തനിക്കുണ്ടായ അനുഭവം പറഞ്ഞ താരമാണ് മാഹി ഗില്‍. ദേവ് ഡി പോലെയുള്ള സിനിമകളിലൂടെ കയ്യടി നേടിയ നടിയാണ് മാഹി ഗില്‍. ഒരിക്കല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മാഹി തന്റെ അനുഭവം വെളിപ്പെടുത്തിയത്.
ഒരിക്കല്‍ ഒരു സംവിധായകന്‍ തന്നോട് നൈറ്റി ധരിച്ചു വരാന്‍ ആവശ്യപ്പെട്ടുവെന്നാണ് മാഹി പറഞ്ഞത്. ''എനിക്ക് ഒരുപാട് തവണ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സംവിധായകരുടെ പേരുകള്‍ പോലും ഞാന്‍ ഓര്‍ക്കുന്നില്ല. ഒരിക്കല്‍ ഞാന്‍ ഒരു സംവിധായകനെ കാണാന്‍ പോയത് സല്‍വാര്‍ ധരിച്ചായിരുന്നു, നീ സല്‍വാര്‍ ധരിച്ചാണ് വരുന്നതെങ്കില്‍ ഒരാളും നിന്നെ നായികയാക്കില്ല എന്നായിരുന്നു പറഞ്ഞത്. പിന്നെ മറ്റൊരു സംവിധായകന്‍ എന്നോട് പറഞ്ഞത് എനിക്ക് നിന്നെ നൈറ്റിയില്‍ കാണണമെന്നാണ്. അടിവസ്ത്രമില്ലാതെ നിശാവസ്ത്രം മാത്രം ധരിച്ച് വരാന്‍ പറഞ്ഞു. എല്ലായിടത്തും വൃത്തികെട്ടവരുണ്ട്'' എന്നാണ് അന്ന് മാഹി പറഞ്ഞത്.
അന്ന് താന്‍ മുംബൈയില്‍ വളരെ പുതിയതായിരുന്നു ഇന്ന്. അതിനാല്‍ എന്താണ് ശരിയെന്നോ എന്താണ് തെറ്റെന്നോ അറിയില്ലായിരുന്നു എന്നാണ് മാഹി പറയുന്നത്. നമുക്ക് അറിയുന്നവര്‍ വര്‍ഷങ്ങളായി മുംബൈയില്‍ ജീവിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നത് കാണുമ്പോള്‍ അവരോട് ഉപദേശം തേടുമായിരുന്നുവെന്നാണ് താരം പറയുന്നത്. സല്‍വാര്‍ ധരിച്ച് പോയാല്‍ വേഷം കിട്ടില്ലെന്നടക്കമുള്ള ഉപദേശങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് മാഹി പറയുന്നത്.