സ്റ്റണ്ട് ആർട്ടിസ്റ്റുകളോട് ക്ഷമ ചോദിച്ച് തല അജിത്ത്, വീഡിയോ വൈറൽ !

ശനി, 17 ഓഗസ്റ്റ് 2019 (15:31 IST)
കൂടെ ജോലി ചെയ്യൂന്നവരോട് ഏറെ സ്നേഹത്തോടെയും എളിമായോടെയും പെരുമാറുന്ന താരമാണ് തമിഴ് സൂപ്പർസ്റ്റാർ അജിത്ത്. അജിത്തിനെ ആരാധകർ എറെ ഇഷ്ടപ്പെടുന്നതും ഇക്കാരണങ്ങളാലാണ്. ഇപ്പോഴിത സ്റ്റണ്ട് സീൻ ചിത്രീകരിക്കുന്നതിനിടെ താരം സ്റ്റണ്ട് ആർട്ടിസ്റ്റുകളോട് ക്ഷമ ചോദിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ ആകെ തരംഗമാവുകയാണ്.
 
അജിത്ത് കുമാർ നായകനായ നേർകൊണ്ട പാർവെയ് ഇപ്പോൾ തീയറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ട മേക്കിംഗ് വീഡീയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണ വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
 
ഓരോ ഷോട്ട് ചിത്രീകരിച്ച് തീരുമ്പോഴും സ്റ്റണ്ട് അർട്ടിസ്റ്റുകളുടെ അടുത്തെത്തി കൈകാണിച്ച് ക്ഷമ ചോദിക്കുന്ന ആജിത്തിന്റെ വീഡിയോയിൽ കാണാം. നിരവധി പേരാണ് ഈ വീഡിയോക്ക് താഴെ അജിത്തിന്റെ എളിമയെ കുറിച്ച് കമന്റ് ചെയ്തിരുക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മിഷന്‍ മംഗള്‍ പ്രതീക്ഷിച്ചിത്ര പോരാ, പക്ഷേ പടം ഹിറ്റ് !