Webdunia - Bharat's app for daily news and videos

Install App

Malaikottai Vaaliban Final Collection: 30 കോടി തൊടാതെ വാലിബന്‍, ഫൈനല്‍ കളക്ഷന്‍ ഇത്രമാത്രം !

വന്‍ മുതല്‍മുടക്കിലാണ് വാലിബന്‍ തിയറ്ററുകളിലെത്തിയത്. ഏകദേശം 50 കോടിയാണ് ചിത്രത്തിന്റെ ചെലവ്

രേണുക വേണു
ബുധന്‍, 21 ഫെബ്രുവരി 2024 (14:23 IST)
Malaikottai Vaaliban Final Collection: ഫൈനല്‍ കളക്ഷനില്‍ 30 കോടി തൊടാന്‍ സാധിക്കാതെ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍. ആഗോള തലത്തില്‍ ചിത്രത്തിനു നേടാന്‍ സാധിച്ചത് 29.85 കോടിയാണ്. കേരള ബോക്‌സ്ഓഫീസില്‍ നിന്ന് 14.42 കോടിയും ഓവര്‍സീസില്‍ നിന്ന് 13.13 കോടിയുമാണ് ചിത്രം കളക്ട് ചെയ്തത്. കേരളത്തിനു പുറത്തുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നായി വാലിബന് ആകെ നേടാനായത് 2.3 കോടി മാത്രമാണ്. 
 
വന്‍ മുതല്‍മുടക്കിലാണ് വാലിബന്‍ തിയറ്ററുകളിലെത്തിയത്. ഏകദേശം 50 കോടിയാണ് ചിത്രത്തിന്റെ ചെലവ്. വേള്‍ഡ് വൈഡ് ബിസിനസ് നോക്കിയാലും മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ വാലിബന് സാധിച്ചിട്ടില്ല. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച ചിത്രമായതിനാല്‍ വലിയ ഹൈപ്പോടെയാണ് വാലിബന്‍ തിയറ്ററുകളിലെത്തിയത്. എന്നാല്‍ ഫാന്‍സ് ഷോയ്ക്ക് പിന്നാലെ ചിത്രത്തിനു മോശം അഭിപ്രായം ലഭിച്ചത് ബോക്‌സ്ഓഫീസിലും തിരിച്ചടിയായി. 
 
അതേസമയം മലൈക്കോട്ടൈ വാലിബന്‍ ഫെബ്രുവരി 23 മുതല്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തും. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിനാണ് സംപ്രേഷണ അവകാശം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗിരീഷ് കുമാര്‍ ജെയ്‌സിയെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി; കൊലപാതകത്തിനു പദ്ധതിയിട്ടത് പണം തട്ടാന്‍, ഗൂഢാലോചനയില്‍ ഖദീജയും !

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments