Webdunia - Bharat's app for daily news and videos

Install App

ചെലവാക്കിയ പണത്തിന്റെ പകുതി പോലും നേടാനായില്ല, 'മലൈകോട്ടൈ വാലിബന്‍' 31 ദിവസംകൊണ്ട് ഒ.ടി.ടിയില്‍

Malaikottai Vaaliban in 31 days in OTT fails to earn even half of money spent
കെ ആര്‍ അനൂപ്
വെള്ളി, 23 ഫെബ്രുവരി 2024 (13:09 IST)
'മലൈകോട്ടൈ വാലിബന്‍' ഒ.ടി.ടിയില്‍ എത്തി. വലിയ ഹൈപ്പോടെ പ്രദര്‍ശനം ആരംഭിച്ച സിനിമ പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ആയില്ല. ആദ്യ ഷോയ്ക്ക് പിന്നാലെ ശക്തമായ ഡീഗ്രേഡിംഗ് മോഹന്‍ലാല്‍ ചിത്രം നേരിട്ടു. പിന്നീടുള്ള ഷോകളില്‍ കൂടി കഴിഞ്ഞതോടെ സമ്മിശ്ര പ്രതികരണങ്ങള്‍ ചിത്രത്തിന് ലഭിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 10 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് ആയെങ്കിലും പിന്നീട് പിടിച്ചുനില്‍ക്കാന്‍ ആയില്ല.  
 65 കോടി ബജറ്റില്‍ ഒരുക്കിയ സിനിമയ്ക്ക് നേടാന്‍ ആയിട്ട് 30 കോടി രൂപ മാത്രം. ജനുവരി 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 31 ദിവസങ്ങള്‍ക്കുള്ളില്‍ ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു.
 
ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ 'മലൈകോട്ടൈ വാലിബന്‍'സ്ട്രീമിംഗ് ആരംഭിച്ചു.മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ സിനിമ കാണാം. 'ആമേന്‍' ന് ശേഷം പി. എസ് റഫീഖ് തിരക്കഥയെഴുതിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം കൂടിയാണിത്.
 
സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, കഥ നന്ദി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു

അടുത്ത ലേഖനം
Show comments