Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

ഫെബ്രുവരിക്ക് നന്ദി ! മലയാള സിനിമയ്ക്ക് നല്ല കാലം, ആളെക്കൂട്ടി നാല് ചിത്രങ്ങൾ, കൺഫ്യൂഷൻ അടിച്ച് പ്രേക്ഷകർ

premalu
Bramayugam

കെ ആര്‍ അനൂപ്

, വെള്ളി, 23 ഫെബ്രുവരി 2024 (12:03 IST)
2024 ഫെബ്രുവരി മലയാള സിനിമയ്ക്ക് മികച്ചൊരു തുടക്കമാണ് സമ്മാനിച്ചത്. ജനുവരിയിൽ നിന്ന് ഫെബ്രുവരിയിലേക്ക് എത്തിയപ്പോഴും മലയാളസിനിമയ്ക്ക് പറയാനുള്ളത് വിജയങ്ങളുടെ കഥകൾ മാത്രം. ജനുവരി 11ന് തിയേറ്ററിൽ എത്തിയ ജയറാമിന്റെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ 'എബ്രഹാം ഓസ്ലർ' പ്രേക്ഷകരെ ആകർഷിച്ചപ്പോൾ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിൽ വലിയ ചലനം സൃഷ്ടിച്ചില്ല. എന്നാൽ ഫെബ്രുവരിയിലെ കാര്യങ്ങൾ അങ്ങനെയല്ല.
ടൊവിനോ തോമസിന്റെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ 'അന്വേഷിപ്പിൻ കണ്ടെത്തും' ബോക്സ് ഓഫീസിൽ തരംഗമായി മാറി. ഫെബ്രുവരി 9നാണ് സിനിമ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് 11 ദിവസങ്ങൾക്കുള്ളിൽ തന്നെ 13 കോടിയിൽ കൂടുതൽ കളക്ഷൻ നേടാൻ സിനിമയ്ക്കായി.
 
പ്രദർശനത്തിന് എത്തി 13 ദിവസം കൊണ്ട് തന്നെ ആഗോള ബോക്‌സ് ഓഫീസിൽ 50 കോടി ഗ്രോസ് കടന്ന് പ്രേമലു. റിലീസ് ദിവസം മുതലേ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഗിരീഷ് എ ഡി സംവിധാനം ചെയ്ത സിനിമയ്ക്ക് ലഭിച്ചത്. ഫെബ്രുവരി 9നാണ് ഈ സിനിമയും പ്രദർശനത്തിന് എത്തിയത്. മൂന്നാമത്തെ ആഴ്ചയിലും 700 അധികം തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.
ഭ്രമയുഗം വിജയകരമായി പ്രദർശനം തുടരുകയാണ്. മമ്മൂട്ടിയുടെ ഈ പരീക്ഷണവും മലയാളികൾ ആസ്വദിച്ചു.കൊടുമൺ പോറ്റിയായുളള മെഗാസ്റ്റാറിൻറെ വേഷപ്പകർച്ച കാണാനായി ആളുകൾ തിയറ്ററുകളിലേക്ക് ഒഴുകി.ഭ്രമയുഗം കളക്ഷൻ നേരിയതോതിൽ കുറഞ്ഞങ്കിലും സിനിമ കാണാൻ ഇപ്പോഴും ആളുകൾ ഉണ്ട്. 
ബിജുമേനോനെ നായകനാക്കി നവാഗതനായ റിയാസ് ഷെരീഫ് സംവിധാനം ചെയ്യുന്ന 'തുണ്ട്'ഫെബ്രുവരി 16നാണ് റിലീസ് ചെയ്തത്. എന്നാൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ ചിത്രത്തിന് ആയില്ല.
സൗബിൻ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മഞ്ഞുമ്മൽ ബോയ്‌സ്'വിജയകരമായി പ്രദർശനം തുടരുകയാണ്. കഴിഞ്ഞദിവസം പ്രദർശനത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാമത്തെ കുഞ്ഞ് പിറന്നു,ആണ്‍കുട്ടിയാണ്... സന്തോഷ വാര്‍ത്തയുമായി നടി ലക്ഷ്മിയുടെ ഭര്‍ത്താവ് അസര്‍