Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാലിബന് രണ്ടാം ഭാഗം വേണോ? സോഷ്യൽ മീഡിയയിൽ ചർച്ച,ലിജോ പറഞ്ഞത് ഇതാണ്

Malaikottai Vaaliban, Mohanlal, Malaikottai Vaaliban review, Mohanlal in Malaikottai Vaaliban

കെ ആര്‍ അനൂപ്

, ചൊവ്വ, 30 ജനുവരി 2024 (15:11 IST)
മോഹൻലാൽ ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 'മലൈക്കോട്ടൈ വാലിബൻ' പ്രദർശനത്തിനെത്തിയത്. സിനിമയ്ക്ക് ആദ്യം സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും കൂടുതൽ സിനിമ പ്രവർത്തകർ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അതിനിടെ സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. 
 
സാധാരണമായ ആക്ഷൻ എൻ്റർടെയ്നർ ഫോർമുലയിൽ നിന്ന് മാറി പരീക്ഷിക്കാനാണ് ലിജോ ശ്രമിച്ചത്. സിനിമയ്ക്ക് അവസാനം രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനയും നൽകിയിരുന്നു. 'മലൈക്കോട്ടൈ വാലിബൻ' എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിനായി നിങ്ങൾ തയ്യാറാണോ? എന്നാണ് ട്വിറ്ററിലൂടെ ആരാധകർ പരസ്പരം ചോദിക്കുന്നത്. സിനിമയിലെ പ്രധാനപ്പെട്ട ടാഗ് ചെയ്തു കൊണ്ടാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത്. ആരാധകരോട് അഭിപ്രായം രേഖപ്പെടുത്താനും പോസ്റ്റിൽ പറയുന്നുണ്ട്. അതിനുള്ള സാധ്യത കുറവാണെന്നാണ് ഒരുപക്ഷം പറയുന്നത്. മലയാളം പ്രേക്ഷകർ അത് അർഹിക്കുന്നില്ലെന്ന് രണ്ടാം ഭാഗം വേണമെന്ന ആഗ്രഹമുള്ളവർ പറയുന്നത്.
 
ആദ്യ ഭാഗത്തെ പ്രേക്ഷകരുടെ സ്വീകാര്യതയെ ആശ്രയിച്ചിരിക്കും രണ്ടാം ഭാഗത്തെ കുറിച്ചുള്ള തീരുമാനം എന്ന് ലിജോ ജോസ് പെല്ലിശ്ശേരി നേരത്തെ തന്നെ പറഞ്ഞിരുന്നു.റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിവസം കൊണ്ട് 11 കോടിയിലധികം കളക്ഷൻ നേടാൻ സിനിമയ്ക്കായി.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാലിബന് മുന്നില്‍ വീഴാതെ ഓസ്ലര്‍, സൂപ്പര്‍ഹിറ്റായി മാറി ജയറാം ചിത്രം