Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മലൈക്കോട്ടൈ വാലിബന്‍' ചിത്രീകരണം എപ്പോള്‍ പൂര്‍ത്തിയാകും ? സിനിമയ്ക്കായി ഇനി ആരാധകര്‍ അധികം കാത്തിരിക്കേണ്ടി വരില്ല !

'മലൈക്കോട്ടൈ വാലിബന്‍' ചിത്രീകരണം എപ്പോള്‍ പൂര്‍ത്തിയാകും ? സിനിമയ്ക്കായി ഇനി ആരാധകര്‍ അധികം കാത്തിരിക്കേണ്ടി വരില്ല !

കെ ആര്‍ അനൂപ്

, വ്യാഴം, 1 ജൂണ്‍ 2023 (09:12 IST)
മലൈക്കോട്ടൈ വാലിബന്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. നിലവില്‍ ചെന്നൈയില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
 
ചിത്രീകരണം ഈ മാസം തന്നെ പൂര്‍ത്തിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണോടുകൂടി ഷൂട്ടിംഗ് അവസാനിക്കും. നേരത്തെ രാജസ്ഥാന്‍ ഷെഡ്യൂള്‍ നിര്‍മ്മാതാക്കള്‍ പൂര്‍ത്തിയാക്കിയിരുന്നു. ജെയ്‌സല്‍മീറില്‍ ജനുവരി പതിനെട്ടിനാണ് ചിത്രീകരണം ആരംഭിച്ചത്.
 
ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആത്മാവ് സൂര്യനെപ്പോലെ പ്രകാശിക്കുന്ന സ്ഥലത്ത്...'; അവധിക്കാലം ആഘോഷിച്ച് നടി രഞ്ജിത മേനോന്‍