Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ശരീരത്ത് സ്പർശിക്കുന്നതും തൊട്ടുരുമി നടക്കലുമൊക്കെ ശീലമാക്കിയപ്പോൾ പ്രതികരിച്ചു': വെളിപ്പെടുത്തലുമായി മാളവിക മോഹൻ

'ശരീരത്ത് സ്പർശിക്കുന്നതും തൊട്ടുരുമി നടക്കലുമൊക്കെ ശീലമാക്കിയപ്പോൾ പ്രതികരിച്ചു': വെളിപ്പെടുത്തലുമായി മാളവിക മോഹൻ

'ശരീരത്ത് സ്പർശിക്കുന്നതും തൊട്ടുരുമി നടക്കലുമൊക്കെ ശീലമാക്കിയപ്പോൾ പ്രതികരിച്ചു': വെളിപ്പെടുത്തലുമായി മാളവിക മോഹൻ
, ചൊവ്വ, 13 നവം‌ബര്‍ 2018 (08:56 IST)
മീടൂ ക്യാമ്പെയ്‌ൻ വൻ വിവാദങ്ങൾ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്  നടി മളിക മോഹന്റെ ചപ്പൽ മാരുംഗി മൂവ്മെന്റിനെ കുറിച്ചാണ്. മീടൂ ക്യാംമ്പെയ്ൻ ആരംഭിക്കുന്നതിനു മുൻപ് തന്നെ താൻ ഇതുപോലെയൊരു ക്യാംമ്പെയ്ൻ തുടങ്ങിയിരുന്നതായി താരം പറയുന്നു. ഒരു സ്വാകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
 
കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത് മുംബൈയിലെ വില്‍സണ്‍ കോളേജിലായിരുന്നു. അവിടെയുള്ള ആൺകുട്ടികളുടെ ഭാഗത്ത് നിന്ന് അതിരുവിട്ട കമന്റടിയും ആക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നു. അശ്ലീല കമന്റടിയും വായി നോട്ടവും മാത്രമായിരുന്നില്ല അവരുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നത്. ശരീരത്ത് സ്പർശിക്കുക, തൊട്ടുരുമി നടക്കുക എന്നിങ്ങനെയുള്ള പ്രവർത്തികളും ആൺകുട്ടികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ആദ്യമൊക്ക എല്ലാവരും ഇതൊക്കെ അവഗണിക്കുമായിരുന്നു.
 
എന്നാൽ തുടർന്ന് ചപ്പൽ മാരൂഗി എന്നൊരു ക്യാംപെയ്ൻ തങ്ങൾ ആരംഭിച്ചിരുന്നു. ചെരുപ്പ് ഊരി അടിക്കുന്നതായിരുന്നു ആ ക്യാംപെയ്ൻ. ഇത്തരത്തിലുളള ആൺകുട്ടികളുടെ പ്രവർത്തികൾക്ക് പെൺകുട്ടികളുടെ ഇടയിൽ അവബോധം വളർത്തിയെടുക്കാനും അതിക്രമങ്ങൾക്കും അതിരുവിട്ട വായിനോട്ടത്തിനു കമന്റടിയും നിർത്താൻ ചപ്പൽ മാരൂഗി‌ ക്യാംപെയ്ൻ നടത്തിയെന്നും മളവിക പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം അവിസ്മരണീയമാണ്': മോഹൻലാൽ