Webdunia - Bharat's app for daily news and videos

Install App

മാത്യു എന്നെ കിസ് ചെയ്യാന്‍ വരുന്ന ഒരു സീനുണ്ട്, അവന്‍ കുറേ പേടിച്ചു: മാളവിക

നവാഗതനായ ആല്‍വിന്‍ ഹെന്റിയാണ് ക്രിസ്റ്റിയുടെ സംവിധായകന്‍

Webdunia
ചൊവ്വ, 24 ജനുവരി 2023 (09:04 IST)
മാളവിക മോഹനനും മാത്യു തോമസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റി. ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ക്രിസ്റ്റിയിലെ ഒരു ഇന്റിമേറ്റ് രംഗം ഷൂട്ട് ചെയ്ത അനുഭവം തുറന്നുപറയുകയാണ് മാളവിക. മിര്‍ച്ചി മലയാളത്തിനു നല്‍കിയ അഭിമുഖത്തിലാണ് മാത്യുവുമായുള്ള കിസ്സിങ് രംഗത്തെ കുറിച്ച് മാളവിക മനസ്സുതുറന്നത്. ആ രംഗം ചിത്രീകരിച്ചത് വളരെ രസകരമായാണെന്ന് മാളവിക പറഞ്ഞു. 
 
' ക്രിസ്റ്റി സിനിമയില്‍ മാത്യുവിന്റെ കഥാപാത്രം റോയ് ക്രിസ്റ്റിയെ കിസ് ചെയ്യാന്‍ വരുന്ന ഒരു സീനുണ്ട്. അല്ലെങ്കില്‍ കിസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു സീനുണ്ട്. കിസ് നടക്കുമോ ഇല്ലയോ എന്നൊന്നും നമുക്ക് അറിയില്ല. അത് അറിയണമെങ്കില്‍ പടം കാണണം. ആ സീന്‍ എടുത്തത് ഭയങ്കര തമാശയായിരുന്നു. കാരണം മാത്യു ആ സമയത്ത് ഭയങ്കര ഓക്ക്വേര്‍ഡ് ആയിരുന്നു. ആകെ പേടിച്ചിരിക്കുകയായിരുന്നു. ഞാനും ഓണ്‍സ്‌ക്രീന്‍ കിസ് ചെയ്തിട്ടില്ല. കിസ് ചെയ്യാന്‍ വരുമ്പോഴുള്ള ഒരു ഇന്റിമസി ഉണ്ടല്ലോ, അതൊക്കെ എടുത്തത് ഭയങ്കര തമാശയായിരുന്നു. ഒരുപാട് ടേക്ക്‌സ് പോയി,' മാളവിക പറഞ്ഞു. 
 
നവാഗതനായ ആല്‍വിന്‍ ഹെന്റിയാണ് ക്രിസ്റ്റിയുടെ സംവിധായകന്‍. ബെന്യാമിനും ജി.ആര്‍.ഇന്ദുഗോപനും ചേര്‍ന്നാണ് തിരക്കഥ. ആനന്ദ് സി.ചന്ദ്രനാണ് ഛായാഗ്രഹണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments