ലാക്‌മേ ഫാഷൻ വീക്കിൽ അതീവ ഗ്ലാമറസ്സായി മാളവിക മോഹനൻ
ഡിസൈനറായ വിനീത് രാഹുലാണ് നടിയ്ക്കായി വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.
Publish Date: Thu, 22 Aug 2019 (14:22 IST)
Updated Date: Thu, 22 Aug 2019 (14:28 IST)
ലാക്മെ ഫാഷൻ വീക്കിൽ ഗ്ലാമറസായി നടിയും മോഡലുമായ മാളവിക മോഹനൻ. ഡിസൈനറായ വിനീത് രാഹുലാണ് നടിയ്ക്കായി വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. കത്രീന കൈഫ്, ഖുശി കപൂർ, ഇഷാൻ കട്ടർ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളും വേദിയിൽ തിളങ്ങി.
ഗ്രേറ്റ് ഫാദർ, രജനീകാന്ത് ചിത്രം പേട്ട എന്നിവയിലും ശ്രദ്ധേയ വേഷങ്ങളിൽ മാളവികയെത്തിയിരുന്നു. വിജയ് ദേവരെകൊണ്ട നായകനാകുന്ന തെലുങ്ക് ചിത്രം ഹീറോയാണ് മാളവികയുടെ പുതിയ പ്രൊജക്റ്റ്. നാല് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.