Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജഗന്നാഥ വർമ - കാക്കിക്കുള്ളിലെ കലാകാരൻ

മലയാള സിനിമയുടെ കാരണവർ ജഗന്നാഥ വർമ വിടപറഞ്ഞു

ജഗന്നാഥ വർമ - കാക്കിക്കുള്ളിലെ കലാകാരൻ
, ചൊവ്വ, 20 ഡിസം‌ബര്‍ 2016 (13:58 IST)
മലയാള സിനിമയുടെ കാരണവർ ആയിരുന്നു ജഗന്നാഥ വർമ. മുപ്പത്തിയഞ്ച് വര്‍ഷത്തിലധികമായി മലയാള സിനിമയില്‍ സജീവമായിരുന്ന ജഗന്നാഥ വർമ ഒരു കാക്കിയിട്ട കലാകാരൻ ആയിരിന്നുവെന്ന് ആർക്കൊക്കെ അറിയാം. ജഗന്നാഥ വർമയെന്ന കലാകാരനെ എല്ലാവർക്കും അറിയാം, എന്നാൽ ജഗന്നാഥ വർമയെന്ന ജില്ലാ പൊലീസ് സൂപ്രണ്ടിനെ അധികമാർക്കും അറിയില്ല. ജില്ലാ പൊലീസ് സൂപ്രണ്ട് ആയി വിരമിച്ച ജഗന്നാഥന്റെ മുഖവും ശശീരവും ഒരു കലാകാരന്റേത് തന്നെയായിരുന്നു.
 
കുട്ടിക്കാലം മുതല്‍ കഥകളി നടനായിരുന്നു. നാല് പതിറ്റാണ്ടുകാലം സിനിമയിലും സീരിയിലും നിറഞ്ഞുനിന്നു. പോലീസ് സേനയില്‍ നിന്ന് വിരമിച്ചശേഷം മേളവാദ്യം പഠിച്ചു. 74ആം വയസ്സിൽ ചെണ്ടയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. മുപ്പത്തിയഞ്ച് വര്‍ഷത്തിലധികമായി മലയാള സിനിമയില്‍ സജീവമായിരുന്നു ജഗന്നാഥ വര്‍മ. കഥകളിയെന്നാൽ ജഗന്നാഥന് ജീവനായിരുന്നു. സിനിമയിലും കഥകളി വേഷങ്ങള്‍ക്ക് മവെരാളെ തിരയേണ്ടിവന്നിരുന്നില്ല അണിയറ പ്രവര്‍ത്തകര്‍ക്ക്.
 
webdunia
മലയാള സിനിമയുടെ കാരണവരായിരുന്നു ജഗന്നാഥ വർമയെന്ന് പറയാൻ കാരണവുമുണ്ട്. മിക്കവാറും സിനികളില്‍ ജഡ്ജിയുടെയോ കുടുംബത്തിലെ കാരണവരുടെയോ വേഷമാണ് ജഗന്നാഥ വര്‍മയ്ക്ക് ലഭിച്ചിരുന്നത്. ആറാം തമ്പുരാനിലെ വേഷവും ലേലത്തിലെ വികാരിയുടെ വേഷവും ചെറുതെങ്കിലും ഏറെ ശ്രദ്ധേയമായിരുന്നു. കഥകളിയുടെ ഈ പിന്‍ബലമാവാം ആഢ്യത്വം നിറഞ്ഞ നമ്പൂതിരി, തമ്പുരാന്‍ വേഷങ്ങള്‍ അനായാസമായി പകര്‍ന്നാടാന്‍ ജഗന്നാഥ വര്‍മയ്ക്ക് കരുത്തേകിയത്. ഓരോ കഥാപാത്രങ്ങളിലും തന്റേതായ മുദ്ര ചാര്‍ത്താനും വര്‍മയ്ക്ക് കഴിഞ്ഞു.
 
978 ല്‍ എ. ഭീം സിംഗ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. മുപ്പത്തിയഞ്ച് വര്‍ഷങ്ങളിലായി 108 ചിത്രങ്ങളില്‍ ഇദ്ദേഹം വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മാറ്റൊലിക്ക് ശേഷം 1979 ല്‍ നക്ഷത്രങ്ങളേ സാക്ഷി, 1980 ല്‍ അന്തഃപ്പുരം, 1984 ല്‍ ശ്രീകൃഷ്ണപ്പരുന്ത്, 1987 ല്‍ ന്യൂഡെല്‍ഹി തുടങ്ങി 2012ല്‍ പുറത്തിറങ്ങിയ ഡോള്‍സ് വരെയാണ് ജഗന്നാഥ വര്‍മയുടെ സിനിമകള്‍.
 
webdunia
ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന ജഗന്നാഥ വർമ ഇന്ന് രാവിലെയാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 87 വയസ്സായിരുന്നു.  മകൻ മനുവർമ സിനിമാ നടനാണ്. പ്രശസ്ത സംവിധായകൻ വിജി തമ്പി മരുമകനാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്‍കുട്ടികളോട് സംസാരിക്കാന്‍ വേണ്ടി കൊക്കൈന്‍ ഉപയോഗിച്ചു, ഷൂവിൽ ഹെറോയിന്‍ ഒളിപ്പിച്ച് വിമാനയാത്ര; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സഞ്ജയ് ദത്ത്