Webdunia - Bharat's app for daily news and videos

Install App

Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും അമ്മ; മലയാളത്തിന്റെ സ്റ്റൈലിഷ് നടിയെ മനസിലായോ?

webdunia
ശനി, 29 മെയ് 2021 (09:16 IST)
സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ പലപ്പോഴും പ്രേക്ഷകരെ ഞെട്ടിക്കാറുണ്ട്. സിനിമയില്‍ കാണുന്ന പ്രിയപ്പെട്ട താരങ്ങള്‍ ചെറുപ്പത്തില്‍ ഇങ്ങനെയായിരുന്നോ എന്ന് നമ്മള്‍ ആശ്ചര്യത്തോടെ ചോദിക്കും. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. 
 
കൈകള്‍ രണ്ടും അരയില്‍ കുത്തി ചെറുപുഞ്ചിരിയോടെ നില്‍ക്കുന്ന ഈ താരത്തെ നിങ്ങള്‍ക്ക് മനസിലായോ? തനി മലയാളി വേഷങ്ങളിലൂടെ സിനിമയിലേക്ക് എത്തി പിന്നീട് സ്റ്റൈലിഷ് കഥാപാത്രങ്ങള്‍കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച താരമാണിത്. മറ്റാരുമല്ല, പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റെയും അമ്മ വേഷം പോലും ചെയ്ത സാക്ഷാല്‍ ലെന ! 
webdunia


വര്‍ഷങ്ങളായി മലയാള സിനിമാലോകത്ത് സജീവമാണ് ലെന. എന്ന് നിന്റെ മൊയ്തീനില്‍ പൃഥ്വിരാജിന്റെയും വിക്രമാദിത്യനില്‍ ദുല്‍ഖര്‍ സല്‍മാന്റെയും അമ്മ വേഷം അവതരിപ്പിച്ചിട്ടുണ്ട്. 
webdunia
 
സോഷ്യല്‍ മീഡിയയിലും വളരെ ആക്ടീവാണ് ലെന. താരത്തിന്റെ പുത്തന്‍ ലുക്കുകളെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. 
 

Share this Story:

Follow Webdunia Hindi

അടുത്ത ലേഖനം

'കാണാതായതിന്റെ ദുരൂഹത',ബര്‍മുഡയിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങി ഷെയിന്‍ നിഗം!