Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷാരൂഖ്, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ച ഈ താരത്തെ മനസിലായോ? ദേശീയ അവാര്‍ഡ് ജേതാവാണ്

ഷാരൂഖ്, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ച ഈ താരത്തെ മനസിലായോ? ദേശീയ അവാര്‍ഡ് ജേതാവാണ്
, വെള്ളി, 4 ജൂണ്‍ 2021 (13:24 IST)
താരങ്ങളുടെ പഴയ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അങ്ങനെയൊരു ചിത്രമാണ് ഒരു പ്രമുഖ താരത്തിന്റെ ജന്മദിനത്തില്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്. മറ്റാരുമല്ല ഷാരൂഖ്, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച നടി പ്രിയാമണിയുടെ കുട്ടികാല ചിത്രമാണിത്. അമ്മയുടെ മടിയില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ഈ കുട്ടിയാണ് പ്രിയാമണി. താരത്തിന്റെ സഹോദരനും ഈ ചിത്രത്തിലുണ്ട്. 
webdunia


മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയിച്ച് പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് പ്രിയാമണി. താരത്തിന്റെ 37-ാം ജന്മദിനമാണിന്ന്. 

സ്‌കൂള്‍ പഠനകാലത്ത് തന്നെ മോഡല്‍ ആകാന്‍ അവസരം ലഭിച്ച പെണ്‍കുട്ടിയാണ് പ്രിയ വാസുദേവ് മണി അയ്യര്‍ എന്ന പ്രിയാമണി. കാഞ്ചീപുരം സില്‍ക്‌സ്, ഈറോഡ് സില്‍ക്‌സ്, ലക്ഷ്മി സില്‍ക്‌സ് എന്നിവയുടെ മോഡല്‍ ആയാണ് പ്രിയാമണി സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. 

കഴിഞ്ഞ 18 വര്‍ഷത്തോളമായി പ്രിയാമണി സിനിമയില്‍ സജീവമാണ്. 1984 ജൂണ്‍ നാലിന് ബെംഗളൂരുവില്‍ ജനിച്ച പ്രിയാമണിക്ക് ഇന്ന് 37 വയസ് തികയും. 
 
2004 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം സത്യത്തില്‍ നായികയായാണ് പ്രിയാമണി മലയാളത്തില്‍ സജീവമാകുന്നത്. പിന്നീട് തിരക്കഥ, പുതിയ മുഖം എന്നീ പൃഥ്വിരാജ് ചിത്രങ്ങളിലും പ്രിയാമണി അഭിനയിച്ചു. 
webdunia


മമ്മൂട്ടിക്കൊപ്പം പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്റില്‍ മികച്ച വേഷമാണ് താരത്തിനു ലഭിച്ചത്. മോഹന്‍ലാല്‍ ചിത്രം ഗ്രാന്റ്മാസ്റ്ററിലും പ്രിയാമണിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദ ഫാമിലി മാന്‍ വെബ് സീരിസില്‍ സുചത്ര തിവാരി എന്ന കഥാപാത്രത്തെ പ്രിയാമണി അവതരിപ്പിക്കുന്നു. 

തമിഴ് ചിത്രം പരുത്തിവീരനിലെ പ്രിയാമണിയുടെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടിയതിനൊപ്പം നിരവധി അവാര്‍ഡുകളും വാരിക്കൂട്ടി. 2012 ല്‍ പുറത്തിറങ്ങിയ ചാരുലതയും പ്രിയാമണിയുടെ സിനിമാ കരിയറിലെ വേറിട്ട കഥാപാത്രമായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജഗമേ തന്തിരം റിലീസ് ചെയ്യുമ്പോള്‍ നിങ്ങളും അത്ഭുതപ്പെടും'; ജോജു ജോര്‍ജിന്റെ അഭിനയത്തെക്കുറിച്ച് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്