Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്യൂട്ട് നസ്രിയയുടെ മാസ് എൻട്രി, ഏറ്റെടുത്ത് ആരാധകർ- ‘കൂടെ‘ അത്യുഗ്രമെന്ന് റിപ്പോർട്ട്

കൂടെ- ഇത് നസ്രിയയുടെ കഥ, കൂടെപ്പിറപ്പിന്റെ വില അറിഞ്ഞ ഒരു ചേട്ടന്റെ കഥ!

ക്യൂട്ട് നസ്രിയയുടെ മാസ് എൻട്രി, ഏറ്റെടുത്ത് ആരാധകർ- ‘കൂടെ‘ അത്യുഗ്രമെന്ന് റിപ്പോർട്ട്
, ശനി, 14 ജൂലൈ 2018 (13:25 IST)
ബാംഗ്ലൂർ ഡെയ്സിന് ശേഷമുള്ള അഞ്ജലി മേനോന്റെ ചിത്രത്തിനായുള്ള കാത്തിരിപ്പ് അവസാനിച്ച് ‘കൂടെ’ ഇന്ന് തിയേറ്ററുകളിൽ എത്തി. പൃഥ്വിരാജ്, പാർവ്വതി എന്നിവർ നായിക- നായകന്മാരാകുന്ന ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. ഒരിടവേളയ്ക്ക് ശേഷം നസ്രിയ നസിം തിരിച്ചെത്തുന്നു എന്നത് തന്നെ.
 
ഒരു നായികയ്ക്ക് വേണ്ടി പ്രേക്ഷകർ കാത്തിരിക്കുന്നത് വിരളമാണ്. കുടുംബച്ചിത്രമായി ഒരുക്കിയിരിക്കുന്ന കൂടെയിൽ ജോഷ്വാ എന്ന വേഷത്തിലാണ് പൃഥ്വി അഭിനയിക്കുന്നത്. സോഫി എന്ന കഥാപാതത്തിൽ പാർവ്വതിയും എത്തുന്നു. വ്യക്തിബന്ധങ്ങള്‍ക്ക് പ്രധാന്യം നല്‍കി നിര്‍മ്മിക്കുന്ന സിനിമയില്‍ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ പ്രത്യക്ഷപ്പെടുന്നത്.  
 
നസ്രിയയുടെ തിരിച്ചുവരവിന് വൻ കരഘോഷമാണ് തിയേറ്ററിൽ നിന്നും ലഭിക്കുന്നത്. കഥ ആരംഭിക്കുന്നത് ദുബായിലാണ്. ദുബായിൽ ജോലി ചെയ്യുന്ന ജോഷ്വായ്ക് നാട്ടിൽ നിന്നും ഒരു കോൾ വരുന്നു, ഉടൻ വീട്ടിലെത്തണം. അവിടെ നിന്നുമാണ് കഥ പ്രേക്ഷകനെ വലയം ചെയ്യുന്നത്. ഏറെ ആകാംഷയോടെ കാത്തിരുന്ന ‘കൂടെ’യ്ക്ക് വൻ സ്വീകരണമാണ് ആരാധകർ നൽകുന്നത്.
 
അതുൽ കുൽക്കർണി, റോഷന്‍ മാത്യു, സിദ്ധാര്‍ഥ് മേനോന്‍, സുബിന്‍ നസീല്‍, രഞ്ജിത്, മാലാ പാർവതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രെയിലർ നിറയെ നസ്രിയയും പൃഥ്വിയും- 'കൂടെ' ഇവരുടെ മാത്രം ചിത്രമോ?