Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വാതില്‍'റിലീസ് ഇത്തിരി വൈകി,അനു സിത്താരയുടെ സിനിമ തിയറ്ററുകളിലേക്ക്

Sarju Ramakanth Malayalam movie Vaathil Vinay Forrt and Anu Sithara releasing in September 2023

കെ ആര്‍ അനൂപ്

, വ്യാഴം, 31 ഓഗസ്റ്റ് 2023 (09:19 IST)
വിനയ് ഫോര്‍ട്ട്, അനു സിത്താര,കൃഷ്ണ ശങ്കര്‍, മെറിന്‍ ഫിലിപ്പ് എന്നീ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന 'വാതില്‍'റിലീസിന് ഒരുങ്ങുന്നു. സെപ്റ്റംബര്‍ എട്ടിന് തിയറ്ററുകളില്‍ എത്തും. ഓഗസ്റ്റ് അവസാനത്തോടെ പ്രദര്‍ശനത്തിന് എത്തിക്കാന്‍ ആയിരുന്നു നിര്‍മാതാക്കള്‍ നേരത്തെ ശ്രമിച്ചത്.സിനി ലൈന്‍ എന്റര്‍ടൈന്‍മെന്റ് ആണ് സിനിമ തിയറ്ററുകളില്‍ എത്തിക്കുന്നത്.
 
സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി.കെ. ബൈജു, അഞ്ജലി നായര്‍, സ്മിനു തുടങ്ങിയ താരങ്ങളും സ്പാര്‍ക്ക് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സുജി കെ. ഗോവിന്ദ് രാജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നു. തിരക്കഥയും സംഭാഷണവും ഷംനാദ് ഷബീര്‍.മനേഷ് മാധവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.വിനായക് ശശികുമാര്‍, സെജോ ജോണ്‍ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം ഒരുക്കുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതാണ് അല്ലുവിന്റെ ജീവിതം, വീടും കാറും പിന്നെ 'പുഷ്പ 2' സെറ്റും, വീഡിയോ കാണാം