Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈയാഴ്ചയില്‍ '50' എന്ന മാന്ത്രിക സംഖ്യ തൊട്ട മലയാളം സിനിമകള്‍, ലിസ്റ്റില്‍ 'ടര്‍ബോ' മാത്രമല്ല!

Turbo - Mammootty

കെ ആര്‍ അനൂപ്

, ചൊവ്വ, 28 മെയ് 2024 (09:19 IST)
പോക്കിരി രാജ, മധുരരാജ തുടങ്ങിയ സിനിമകളുടെ വന്‍ വിജയത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും കൈകോര്‍ത്ത 'ടര്‍ബോ'50 കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത അഞ്ച് ദിവസം കൊണ്ടാണ് ആഗോളതലത്തില്‍ 52 കോടി കളക്ഷന്‍ സിനിമ പിന്നിട്ടത്.
റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടി കമ്പനിയാണ് ടര്‍ബോ നിര്‍മ്മിച്ചത്. മമ്മൂട്ടി ചിത്രം 50 കോടി ക്ലബ്ബില്‍ എത്തുമ്പോള്‍ 50 എന്ന മാന്ത്രിക സംഖ്യയില്‍ എത്തിയ നേട്ടത്തെക്കുറിച്ച് തന്നെയാണ് ആവേശത്തിനും വര്‍ഷങ്ങള്‍ക്കുശേഷം പറയാനുള്ളത്.
2023ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു രോമാഞ്ചം. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ വിജയത്തിനുശേഷം 2024ലും സംവിധായകനും സംഘവും പിടിച്ചെടുത്തു.ഏപ്രില്‍ 11 നാണ് ചിത്രം തിയേറ്റുകളില്‍ എത്തിയത്. ഫഹദ് ഫാസില്‍ അവതരിപ്പിച്ച രങ്കന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി കഴിഞ്ഞു.'ആവേശം' 100 കോടിയിലധികം കളക്ഷന്‍ നേടി. 2024-ലെ നാലാമത്തെ ബ്ലോക്ക്ബസ്റ്ററായി മാറുകയും ചെയ്തു. 155 കോടി കളക്ഷന്‍ ആഗോള ബോക്‌സ് ഓഫീസില്‍ സിനിമ നേടി. യഥാര്‍ത്ഥ വിഷു വിന്നറായി ആവേശം മാറുകയും ചെയ്തു. ഇപ്പോഴിതാ തിയേറ്ററുകളില്‍ 50 ദിവസം പിന്നിട്ട ആവേശം നിര്‍മാതാക്കള്‍ പങ്കിട്ടു.
 
പ്രണവ് മോഹന്‍ലാല്‍ ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ക്കു ശേഷം ഫഹദ് ഫാസിലിന്റെ ആവേശം തുടങ്ങിയ ചിത്രങ്ങള്‍ ഏപ്രില്‍ 11നാണ് റിലീസ് ചെയ്ത്. വര്‍ഷങ്ങള്‍ക്കു ശേഷം' 83 കോടി കളക്ഷന്‍ നേടി. കേരള ബോക്സ് ഓഫീസില്‍ നിന്ന് 38.70 കോടി, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 7.70 കോടിയും. വിദേശ വിപണിയില്‍ നിന്ന് 36.5 കോടിയും കളക്ഷന്‍ സിനിമ സ്വന്തമാക്കി. ഇപ്പോഴിതാ സിനിമയും 50 ദിവസങ്ങള്‍ പിന്നിട്ട സന്തോഷം നിര്‍മ്മാതാക്കള്‍ പങ്കുവെച്ചു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ആര്‍ക്കെങ്കിലും സംശയമുണ്ടോ ? അത് തീര്‍ത്ത് മമ്മൂട്ടി കമ്പനി, വീഡിയോ കാണാം