കഴിഞ്ഞ ദിവസമാണ് ജയറാം തന്റെ ജന്മദിനം ആഘോഷമാക്കിയത്. തനിക്ക് ആശംസകള്‍ നേര്‍ന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചിരുന്നു. സത്യന്‍ അന്തിക്കാടിനൊപ്പം പുതിയ സിനിമയുടെ തിരക്കിലാണ് നടന്‍. എന്നാല്‍ ഒരു സിനിമയ്ക്ക് ജയറാം എത്ര പ്രതിഫലം വാങ്ങുമെന്ന് എന്നറിയാമോ ?
2021ലെ കണക്കനുസരിച്ച് ജയറാമിന്റെ ആസ്തി 10 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപ വര്‍ഷങ്ങളില്‍ അദ്ദേഹത്തിന് പ്രോജക്റ്റുകള്‍ കുറവായതിനാല്‍ പ്രതിഫലവും കുറഞ്ഞിരുന്നു.ഒരു ചിത്രത്തിന് 50 മുതല്‍ 60 ലക്ഷം രൂപയാണ് നടന്‍ ഇപ്പോള്‍ പ്രതിഫലമായി വാങ്ങുന്നത് എന്നാണ് പുതിയ വിവരം.