Webdunia - Bharat's app for daily news and videos

Install App

ജഗതിക്കൊപ്പം മല്ലിക ജീവിച്ചത് മൂന്ന് വര്‍ഷം മാത്രം ! പിന്നീട് സുകുമാരന്റെ ജീവിതസഖി

Webdunia
വ്യാഴം, 4 നവം‌ബര്‍ 2021 (12:34 IST)
മലയാള സിനിമയിലെ ഗോസിപ്പ് കോളങ്ങളില്‍ ചൂടേറിയ വാര്‍ത്തയായിരുന്നു ഒരുകാലത്ത് ജഗതി-മല്ലിക ബന്ധം. 1976 ലാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധം അധികനാള്‍ നിലനിന്നില്ല. മൂന്ന് വര്‍ഷത്തെ ബന്ധത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. 1979 ലാണ് നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയത്. ഇരുവര്‍ക്കും മക്കളില്ല. 
 
നീണ്ട പത്ത് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ജഗതിയും മല്ലികയും വിവാഹം കഴിച്ചത്. കലാലയത്തില്‍ നിന്നാണ് ഇരുവരുടെയും പ്രണയം ആരംഭിച്ചത്. കലോത്സവങ്ങളില്‍ ഇരുവരും സ്ഥിരം സാന്നിധ്യമായിരുന്നു. അങ്ങനെ ഇരുവരും അടുക്കുകയും സൗഹൃദത്തിലാകുകയും ചെയ്തു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. മദ്രാസിലേക്ക് ഒളിച്ചോടുകയായിരുന്നു. മല്ലിക സിനിമയില്‍ സജീവമാകുകയും ജഗതിക്ക് അവസരങ്ങള്‍ ലഭിക്കാതിരിക്കുകയും ചെയ്തു. അതിനിടെ മല്ലിക സുകുമാരനുമായി പ്രണയത്തിലായി. അതോടെ ജഗതിയുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തി. 
 
ജഗതിയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് മല്ലിക നടന്‍ സുകുമാരനെ വിവാഹം കഴിച്ചത്. ഇന്ദ്രജിത്തും പൃഥ്വിരാജുമാണ് മക്കള്‍. വിവാഹമോചനം നേടി അതേ വര്‍ഷം തന്നെ ജഗതി കലയെ വിവാഹം കഴിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്കും കാറും ഒക്കെ ട്രെയിനില്‍ കൊണ്ടുപോകണോ? എന്തൊക്കെയാണ് നടപടികള്‍

വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഇരട്ടത്താപ്പ്: വി മുരളീധരന്‍

ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി; ആര്‍ക്കൊക്കെ ഗുണം ലഭിക്കില്ല!

വിവാഹം നിയമപരം അല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അടുത്ത ലേഖനം
Show comments