Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാല്‍ കരയുന്നത് ശരിയായിട്ടുള്ള കരച്ചിലാണോ? ഒളിമ്പ്യന്‍ അന്തോണിയിലെ ആ കുഞ്ഞ് പയ്യന്‍ ചോദിച്ചു, ഇന്നത്തെ അവനെക്കുറിച്ച് സംവിധായകന്‍ ഭദ്രന്‍ പറയുന്നു

മോഹന്‍ലാല്‍ കരയുന്നത് ശരിയായിട്ടുള്ള കരച്ചിലാണോ? ഒളിമ്പ്യന്‍ അന്തോണിയിലെ ആ കുഞ്ഞ് പയ്യന്‍ ചോദിച്ചു, ഇന്നത്തെ അവനെക്കുറിച്ച് സംവിധായകന്‍ ഭദ്രന്‍ പറയുന്നു

കെ ആര്‍ അനൂപ്

, തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (08:57 IST)
ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, മീന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1999-ല്‍ റിലീസ് ചെയ്ത ചിത്രമാണ് ഒളിമ്പ്യന്‍ അന്തോണി ആദം. സിനിമ കണ്ടവര്‍ ചക്കതൊമ്മനെ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകും. ഭദ്രന്റെ അനുജന്റെ മകനാണ് ഈ കുട്ടി. കുട്ടിക്കാലം മുതലേ ഉള്ള അവന്റെ അഭിനയമോഹവും ഇന്നത്തെ അവനെ കുറിച്ചും പറയുകയാണ് സംവിധായകന്‍.
 
ഭദ്രന്റെ വാക്കുകള്‍
 
'എന്റെ ഒരേ അനുജന് ഒരേ ഒരു മകന്‍. വളരെ കുട്ടിയായിരിക്കുമ്പോള്‍ എന്നോട് ചോദിക്കും ' പേരപ്പാ, ഈ മോഹന്‍ലാലൊക്കെ എങ്ങനെയാണ് അഭിനയിക്കുന്നേ.... അവര്‍ ശെരിക്കും ചിരിക്കുന്നുണ്ടോ? കരയുന്നത് ശരിയായിട്ടുള്ള കരച്ചിലാണോ?' എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഇടവിടാതെ ചോദിക്കും...അപ്പോള്‍ ഞാന്‍ ചോദിച്ചു, 'നിന്നെ ഞാന്‍ അഭിനയിപ്പിക്കട്ടെ...'
നിഷ്‌കളങ്കമായ ഒരു പ്രതികരണം അവന്റെ മുഖത്ത് കണ്ടു. ഇവനാള് കൊച്ച് പുലിക്കുട്ടി ആണല്ലോ എന്ന് തോന്നി. അങ്ങനെയായിരുന്നു, ഒളിമ്പ്യനിലെ 'ചക്കതൊമ്മന്‍ '.
 
പഠിച്ച് വക്കീലാകാനും ഡോക്ടറാകാനും എഞ്ചിനീയറാകാനും കിട്ടിയ അവസരങ്ങള്‍ അവന്‍ pursue ചെയ്തില്ല. പകരം, എനിക്ക് നടനാകണം എന്ന അടങ്ങാത്ത ദാഹവുമായി നടന്നു. ഒരുപക്ഷേ, അതിന്റെ എളിയ സാക്ഷാത്കാരം ആയിരിക്കാം, മഴവില്‍ മനോരമയിലെ ' രാക്കുയില്‍ ' എന്ന പരമ്പരയിലെ റോയ് എന്ന പോലീസ് വേഷം. അത് കൃത്യമായി അവന്റെ അപ്പന്റെ പേര് കൂടിയാണ്.മാതാപിതാക്കളെ ധ്യാനിച്ചും ഗുരുക്കന്മാരെ വണങ്ങിയും മുന്നോട്ട് നടക്കൂ....you will achieve your goal'- ഭദ്രന്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു പൃഥ്വിരാജ് മാതൃക,പരിമിതികളെ തോല്‍പിച്ച് നടന്‍, കടുവ ലൊക്കേഷനിലെ ചെറിയ ഹോട്ടല്‍ മുറി ജിം ആക്കിമാറ്റി താരം