തിരിച്ചുവരവെന്നുപറയുമ്പോൾ ഇങ്ങനെയായിരിക്കണം, മമ്മൂക്ക മാജിക് ബോക്‌സോഫീസ് കീഴടക്കുന്നു!

Webdunia
ശനി, 9 ഫെബ്രുവരി 2019 (09:08 IST)
'പേരൻപിലൂ'ടെ തമിഴിലേക്കും 'യാത്ര'യിലൂടെ തെലുങ്കിലേക്കും മമ്മൂട്ടി എത്തിയത് ചെറിയ ഇടവേളയ്‌ക്ക് ശേഷമാണ്. നിരവധി തിരക്കഥകൾ ഈ ഭാഷകളിൽ നിന്ന് വന്നിരുന്നെങ്കിലും മമ്മൂട്ടിക്ക് കഥ ഇഷ്‌ടമായില്ല. അതുകൊണ്ടുതന്നെ അവിസ്‌മരണീയമായ ഈ കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് അവസരം ലഭിക്കുകയും ചെയ്‌തു.
 
മമ്മൂട്ടി കാത്തിരുന്നത് വെറുതേ ആയില്ലെന്ന് പ്രേക്ഷകർക്ക് ഒന്നടങ്കം ബോധ്യമായി. കാരണം പേരൻപിലൂടെ ജീവിച്ച മമ്മൂട്ടിയേയും യാത്രയിലൂടെ അഭിനയത്തിന്റെ മറ്റൊരു തലത്തിലെത്തിയ മമ്മൂട്ടിയെയുമാണ് ആരാധകർ കണ്ടത്. രണ്ട് ചിത്രങ്ങളും ബോക്‌സോഫീസ് കീഴടക്കുകയാണ്.
 
നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് യാത്ര. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ പ്രേക്ഷകര്‍ക്കിടയില്‍ 'യാത്ര' ചര്‍ച്ചാവിഷയമായത്. പേരൻപും അങ്ങനെ തന്നെ. സ്വന്തം ശബ്‌ദം തമിഴിലും തെലുങ്കിലും മമ്മൂട്ടി നൽകി. അതുതന്നെ ചിത്രങ്ങളിൽ ശ്രദ്ധേയമാണ്.
 
ഒരു മാസം തന്നെ അഭിനയിച്ച രണ്ട് ചിത്രങ്ങൾ റിലീസ് ചെയ്യാൻ മറ്റ് നടന്മാർ തയ്യാറായെന്ന് വരില്ല. അവിടെയും മമ്മൂക്ക മാറി ചിന്തിച്ചു. ഒരേ മാസം തന്നെ അഭിനയിച്ച രണ്ടും ചിത്രങ്ങളും പ്രേക്ഷകരിലേക്ക് എത്തിച്ച് അവ രണ്ടും ജനമനസ്സുകളിലേക്ക് ഇറക്കാൻ കഴിഞ്ഞത് മമ്മൂക്ക ആയതുകൊണ്ടാണെന്ന് തന്നെയെന്ന് നിസംശയം പറയാനാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments