Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണമില്ലാതായപ്പോൾ സിനിമാക്കാർ ഉപേക്ഷിച്ചു, മോഹൻലാലിനെ സൂപ്പർസ്റ്റാർ ആക്കിയ സംവിധായകന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയം!

പണമില്ലാതായപ്പോൾ സിനിമാക്കാർ ഉപേക്ഷിച്ചു, മോഹൻലാലിനെ സൂപ്പർസ്റ്റാർ ആക്കിയ സംവിധായകന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയം!
, വെള്ളി, 8 ഫെബ്രുവരി 2019 (14:47 IST)
മോഹൻലാലിന്റെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രമാണ് ‘ചിത്രം’. കൂടാതെ, വന്ദനവും മോഹൻലാലിനു സൂപ്പർസ്റ്റാർ പദവി നേടിക്കൊടുത്ത സിനിമയാണ്. എന്നാൽ, ഈ രണ്ട് ചിത്രങ്ങളും നിർമിച്ച പി കെ ആർ പിള്ളയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. 
 
ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി മലയാളം എക്കാലവും ഓർക്കുന്ന ഒരുപിടി ചിത്രങ്ങളാണ് പി കെ ആർ പിള്ളയുടെ ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് മലയാളികൾക്ക് സമ്മാനിച്ചത്. നാളുകളായി മരുന്നിനും ഭക്ഷണത്തിനും പോലും വകയില്ലാത്ത അവസ്ഥയിലാണ്.
 
ഇന്ത്യയിലെ വമ്പൻ നഗരങ്ങളിലെല്ലാം കച്ചവട സാമ്രാജ്യങ്ങളുണ്ടായിരുന്നു പികെ ആർ പിളളയ്ക്ക്. ഒപ്പം നിന്നവർ കുതന്ത്രങ്ങളിലൂടെ സ്വത്തുക്കളെല്ലാം തട്ടിയെടുത്തതോടെ ജീവിക്കാൻ വഴിയില്ലാതെ ആവുകയായിരുന്നു. ചാനലുകളില്‍ ഇന്നും പ്രദര്‍ശിപ്പിക്കുന്ന ഈ ചിത്രങ്ങളുടെ അവകാശം ആരുടെ പക്കലാണെന്ന് ഇയാൾക്ക് ഓർമയില്ല. 
 
ഓര്‍മ നശിച്ച അദ്ദേഹം മൂന്നുവര്‍ഷം മുമ്പ് മരിച്ചു പോയ മകന്‍ തിരിച്ചത്തുന്നതും നോക്കി നില്‍ക്കുകയാണ്. പിള്ളയുടെ നാല് മക്കളില്‍ ഒരു മകനായ സിദ്ധു ആർ.പിള്ള ദുരൂഹസാഹചര്യത്തില്‍ ഗോവയില്‍ വെച്ച്‌ മരിച്ചിരുന്നു. ദുൽഖർ സൽമാൻ നായകനായ സെക്കന്ട് ഷോ സിദ്ധു അഭിനയിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫഹദിന്റെ മാസ് പ്രകടനം, ബോക്‌സോഫീസിൽ തരംഗമായി കുമ്പളങ്ങി നൈറ്റ്‌സ്!