'മമ്മൂക്കയ്‌ക്ക് മാത്രമേ അത് ചെയ്യാൻ പറ്റൂ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു': രഞ്ജിത്ത്
'മമ്മൂക്കയ്‌ക്ക് മാത്രമേ അത് ചെയ്യാൻ പറ്റൂ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു': രഞ്ജിത്ത്
'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്'- മമ്മൂട്ടി ചിത്രങ്ങളിൽ എന്നും ഓർത്തിരിക്കുന്ന നല്ലൊരു ചിത്രം. മമ്മൂട്ടിയുടെ ഗെറ്റപ്പും തൃശൂർ ഭാഷയും കൂടി ചേർന്നപ്പോൾ ആ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ ഇറങ്ങിച്ചെന്നു. എന്നാൽ ഈ ചിത്രത്തിലെ കഥാപാത്രത്തോട് ഇറങ്ങിച്ചേരാൻ മമ്മൂട്ടിക്ക് കുറച്ച് സമയമെടുത്തു എന്ന് സംവിധായകൻ രഞ്ജിത്ത് പറയുന്നു.
'ഷൂട്ടിംഗ് സമയത്ത് സ്വാഭാവികമായി ഇഴുകി ചേരാന്‍ പറ്റാത്തതിന്റെ ചില പ്രശ്‌നങ്ങള്‍ എന്റെയടുത്ത് പറഞ്ഞിരുന്നില്ല. മമ്മൂക്കയോട് ചിത്രത്തിന്റെ കഥ ആദ്യം പറയുകയും പിന്നീട് സ്‌ക്രിപ്‌റ്റ് കൊടുക്കുകയുമായിരുന്നു. ഷൂട്ടിങ്ങിന്റെ ആദ്യ മൂന്ന് ദിവസങ്ങളില്‍ പുള്ളി കുറച്ച് ഡിസ്റ്റര്‍ബ്ഡായിരുന്നു.
ഈ ഭാഷയുടെ ഫ്‌ളേവര്‍ കിട്ടാനായി തൃശൂര്‍ക്കാരെയാണ് കാസ്റ്റ് ചെയ്തത്. ഇന്നസെന്റ്, ഇടവേള ബാബു, ടിനി ടോം എന്നിവരെ. അവര്‍ക്ക് തൃശ്ശൂര്‍ ഭാഷ പിടിക്കാന്‍ പറ്റും. ആദ്യ ഘട്ടത്തിലെ പ്രശ്‌നങ്ങൾ പുള്ളി ക്യാമറമാന്‍ വേണുവിനോടായിരുന്നു പറഞ്ഞത്.
'ഇത് എനിക്ക് വലിയ ഗുണമുണ്ടാവാന്‍ പോവുന്നില്ല' എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. സിനിമ ചിലപ്പോള്‍ ഇന്‍ട്രസ്റ്റിങ്ങായിരിക്കും. നാലഞ്ചു ദിവസം കഴിഞ്ഞപ്പോ പുള്ളി തന്നെ തിരുത്തി പറഞ്ഞു, 'വേണു ഇത് ഉദ്ദേശിച്ചത് പോലെയല്ല എനിക്കൊരു ബെഞ്ച്മാര്‍ക്ക് സിനിമയായിരിക്കുമെന്ന്'.
അത് മമ്മൂക്കയ്‌ക്കേ ചെയ്യാന്‍ പറ്റൂ. പിന്നെ നായക പരിവേഷം മാറ്റിവെയ്ക്കാന്‍ പറഞ്ഞാല്‍ അതിന് തയ്യാറാവുന്ന മനസ്സും പുള്ളിക്കുണ്ടായിരുന്നു'- മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിനോട് സംസാരിച്ചുകൊണ്ട് രഞ്ജിത്ത് പറഞ്ഞു.