Webdunia - Bharat's app for daily news and videos

Install App

എന്നാലും എന്താകും അത്? 'ഭ്രമയുഗം' തിയറ്ററുകളിലേക്ക് എത്തുമ്പോള്‍... പുതിയ ചര്‍ച്ചകളില്‍ ആരാധകര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ഫെബ്രുവരി 2024 (09:12 IST)
Bramayugam
മമ്മൂട്ടി വിജയ തേരോട്ടം തുടരുകയാണ്. 2023 തുടങ്ങിവച്ച ജൈത്രയാത്ര 2024ലും തുടരാനുള്ള ശ്രമത്തിലാണ് അദ്ദേഹം. ഈ വര്‍ഷത്തെ നടന്റെ ആദ്യ റിലീസാണ് ഭ്രമയുഗം. റിലീസിന് ഒരുങ്ങുന്ന സിനിമയെപ്പറ്റി സോഷ്യല്‍ മീഡിയ ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്നത് ഏറെക്കുറെ ഉറപ്പാണ്. കഥാപാത്രത്തിന്റെ പേര് എന്തായിരിക്കും എന്ന് അറിയുവാനുള്ള ആവേശത്തിലാണ് ആരാധകര്‍. ഇതുവരെ അതിനെക്കുറിച്ച് ഒരു അപ്‌ഡേറ്റും പുറത്തുവന്നിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
 
'കുഞ്ചമന്‍ പോറ്റി'എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതാണ് പേരെന്ന് ഉറപ്പിച്ചു പറയാന്‍ ഒരു കാരണവും അവര്‍ പറയുന്നുണ്ട്.
 
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഭ്രമയുഗത്തിന്റെ സൗണ്ട് ട്രാക്ക് റിലീസ് ചെയ്തിരുന്നു. ഇതില്‍ 'കുഞ്ചമന്‍ പോറ്റി തീം'എന്ന പേരില്‍ ട്രാക്ക് ഉണ്ടായിരുന്നു. അത് മമ്മൂട്ടിയുടെ പേരിനെ കുറിച്ചാണ് എന്നാണ് ഇവരുടെ വാദം. സിനിമയില്‍ മമ്മൂട്ടി കഥാപാത്രം എത്ര സമയം സ്‌ക്രീനില്‍ ഉണ്ടാകുമെന്നതിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.ALSO READ: India vs England, 2nd Test: വിശാഖപട്ടണത്ത് ഇന്ന് തീ പാറും; ഇംഗ്ലണ്ട് അനായാസം ജയിക്കുമോ?
 
റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 മിനിറ്റ് ആണ് മമ്മൂട്ടി സ്‌ക്രീനില്‍ ഉണ്ടാവുക. റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളതിനാല്‍ ഈ കാര്യത്തില്‍ കൂടുതല്‍ അപ്‌ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം. ഫെബ്രുവരി 15നാണ് ഭ്രമയുഗം റിലീസ്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴ തെക്കോട്ട്; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments