രാജമൗലി- മഹേഷ് ബാബു സിനിമ ഇന്ത്യ ഇതുവരെ കാണാത്ത തരത്തിൽ ബ്രഹ്മാണ്ഡമായ സിനിമയെന്ന് വിജയേന്ദ്രപ്രസാദ്

അഭിറാം മനോഹർ
ഞായര്‍, 4 ഫെബ്രുവരി 2024 (16:57 IST)
ബാഹുബലി എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും വിപണിമൂല്യമുള്ള സംവിധായകനായി മാറിയ ആളാണ് എസ് എസ് രാജമൗലി. ബാഹുബലിയ്ക്ക് ശേഷം ആര്‍ആര്‍ആറിലൂടെയും മികച്ച വിജയം സമ്മാനിക്കാന്‍ രാജമൗലിയ്ക്ക് സാധിച്ചു. ഈഗ, മഗധീര,ബാഹുബലി എന്ന് തുടങ്ങി രാജമൗലിയുടെ പ്രധാന ഹിറ്റ് ചിത്രങ്ങള്‍ക്കെല്ലാം കഥയൊരുക്കിയത് രാജമൗലിയുടെ പിതാവായ വിജയേന്ദ്ര പ്രസാദാണ്. നിലവില്‍ വിജയേന്ദ്ര പ്രസാദിന്റെ കഥയില്‍ തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിനെ വെച്ചാണ് രാജമൗലി പുതിയ സിനിമയൊരുക്കുന്നത്.
 
ഇപ്പോഴിതാ ഇന്ത്യന്‍ സിനിമ ഇന്ന് വരെ കണ്ടതിലും വലിയ സംഭവമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തുകൂടിയായ വിജയേന്ദ്ര പ്രസാദ്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായി കഴിഞ്ഞു. ഇന്ത്യാനാ ജോണ്‍സ് സീരീസിനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ആഫ്രിക്കന്‍ കാടുകളിലൂടെയുള്ള സാഹസികമായ യാത്രയായിരിക്കും സിനിമ. ഇന്ത്യന്‍സിനിമ ഇന്ന് വരെ കാണാത്ത തരത്തിലുള്ള സാഹസിക രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. മഹേഷ് ബാബുവിനൊപ്പം ചെയ്യുന്ന സിനിമ ഇന്ത്യയ്ക്ക് പുറത്തും വലിയ രീതിയില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടും. വിജയേന്ദ്രപ്രസാദ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

അടുത്ത ലേഖനം
Show comments