Webdunia - Bharat's app for daily news and videos

Install App

ചെറുപ്പത്തിൽ കണ്ട ആ സ്വപ്നം ഇനിയും ബാക്കി, അതായിരുന്നു ഏറ്റവും വലിയ ആഗ്രഹവും!- തുറന്ന് പറഞ്ഞ് മമ്മൂട്ടി

ഒരുപാട് ആഗ്രഹിച്ചിരുന്നു, ഇപ്പോഴും കഴിഞ്ഞിട്ടില്ല: മമ്മൂട്ടി

Webdunia
വ്യാഴം, 21 ജൂണ്‍ 2018 (12:45 IST)
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഏത് ജനറേഷനിൽ ഉൾപ്പെട്ടവരും അദ്ദേഹത്തെ ആരാധിക്കുന്നുണ്ട്. തന്റെ സിനിമ ജീവിതത്തിൽ താൻ കടന്നു പോയ വഴികളെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം. മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന നക്ഷത്രത്തിളക്കം എന്ന പരിപാടിയിലായിരുന്നു അദ്ദേഹം സിനിമയേയും ജീവിതത്തേയും കുറിച്ച് വ്യക്തമാക്കിയിരുക്കുന്നത്.
 
ഇത്രയും ഉയരത്തിൽ എത്തുമെന്ന് പ്രതീക്ഷിച്ചോ എന്ന അവതാരകയുടെ ചോദ്യത്തിന് ‘ഇല്ലെന്നായിരുന്നു മറുപടി. തനിക്ക് നടത്താനാകാതെ പോയ സ്വപ്നത്തെ കുറിച്ചും താരം പറയുന്നുണ്ട്. ചെറുപ്പത്തിൽ കണ്ട ആ സ്വപ്നം ഇനിയും ബാക്കിയാണെന്ന് മമ്മൂട്ടി പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ:
 
‘സിനിമ എന്നത് ഒരു വികാരമായിരുന്നു. വില്ലന്റെ കൂടെ നിന്ന് യെസ് ബോസ് എന്നു പറയുന്ന രംഗം മാത്രമേ മനസിൽ ഉണ്ടായിരുന്നുള്ളൂ. സിനിമയിൽ അതൊക്കെ എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പിന്നീട് തനിയ്ക്ക് സിനിമയിൽ നിന്ന് ലഭിച്ചതെല്ലാം ഭാഗ്യം കൊണ്ട് മാത്രമാണ്. സിനിമയ്ക്ക് വേണ്ടി കൈയും കാലും വരെ തല്ലിയൊടിക്കാൻ വരെ തയ്യാറായിരുന്നു.’  
 
‘വലിയ നടൻ ആകണമെന്നൊന്നും തനിയ്ക്ക് ആഗ്രഹമില്ലായിരുന്നു. ഒരു നാടക നടനാകാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോഴും അത് ആഗ്രഹമായി തന്നെ അവശേഷിക്കുകയാണ്. ഇപ്പോഴും സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണല്ലോ. സിനിമയിൽ‌ എത്തിയില്ലായിരുന്നുവെങ്കിൽ തലതെറിച്ചു പോയേനെ‘- കള്ളച്ചിരിയോടെ മമ്മൂക്ക പറഞ്ഞവസാനിപ്പിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments