Webdunia - Bharat's app for daily news and videos

Install App

‘ഇത് രാജയുടെ രണ്ടാം വരവ്, പൃഥ്വിരാജ് കല്യാണം കഴിച്ച് ലണ്ടനിലാണ്’ - ചിരി പടർത്തി മമ്മൂട്ടിയുടെ വാക്കുകൾ

Webdunia
വെള്ളി, 5 ഏപ്രില്‍ 2019 (09:14 IST)
വൈശാഖ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന മധുരരാജ ഏപ്രിൽ റിലീസിനൊരുങ്ങുകയാണ്. 9 വർഷങ്ങൾക്ക് മുൻപിറങ്ങിയ പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മധുരരാജയെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, രാജയെന്ന കഥാപാത്രത്തെ മാത്രമാണ് രണ്ടാമതും കൊണ്ടു വരുന്നതെന്ന് സംവിധായകൻ തന്നെ വ്യക്തമാക്കിയിരുന്നു.
 
ഇപ്പോഴിതാ, മെഗാസ്റ്റാർ മമ്മൂട്ടിയും ഇതുതന്നെയാണ് പറയുന്നത്. ഇത് പോക്കിരിരാജയുടെ രണ്ടാം ഭാഗമാമല്ല, രാജയുടെ രണ്ടാം വരവാണെന്നാണ് ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി ജിസിസിൽ നടന്ന പ്രസ് മീറ്റിൽ മമ്മൂട്ടി  പറഞ്ഞത്. പോക്കിരിരാജയിൽ അനുജനായി അവതരിപ്പിച്ച പൃഥ്വിരാജ് എന്തുകൊണ്ടാണ് മധുരരാജയിൽ ഇല്ലാത്തതെന്നും അദ്ദേഹം പറയുന്നുണ്ട്. മമ്മൂക്കയുടെ വാക്കുകൾ:
 
‘പോക്കിരിരാജയിലെ ചില കഥാപാത്രങ്ങളെ മാത്രം അതേപടി മധുരരാജയിലും കൊണ്ടുവന്നിട്ടുണ്ട്. സലിം കുമാർ അവതരിപ്പിക്കുന്ന സുധാകർ മംഗളോദയം, നെടുമുടി വേണുവിന്റെ അച്ഛൻ കഥാപാത്രം, അമ്മവനായ വിജയരാഘവൻ, രാജയുടെ സന്തതസഹചാരികൾ, എന്നിവരാണ് മധുരരാജയിലും റിപീറ്റ് ചെയ്യപ്പെടുന്നത്. പൃഥ്വിരാജ് ചെയ്ത സൂര്യ കല്യാണം കഴിച്ച് ലണ്ടനിലാണുള്ളത്. ഈ കഥ നടക്കുന്ന സ്ഥലത്ത് വരാൻ സൂര്യയ്ക്ക് കഴിയില്ല. അതാണ് ആ കഥാപാത്രത്തെ ഉൾപ്പെടുത്താത്തത്.’ - മമ്മൂക്ക പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments