Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാത്തിരിക്കൂ, നിങ്ങൾക്ക് ഒരു മാസം സമയമുണ്ട്: വ്യാജന്മാരോട് മമ്മൂട്ടി

'സ്ട്രീറ്റ്‌ ലൈറ്റ്സ്' ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്ന ആളുകൾ ഒരു മാസം കാത്തിരിക്കണം: മമ്മൂട്ടി

കാത്തിരിക്കൂ, നിങ്ങൾക്ക് ഒരു മാസം സമയമുണ്ട്: വ്യാജന്മാരോട് മമ്മൂട്ടി
, വ്യാഴം, 18 ജനുവരി 2018 (08:05 IST)
മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന 'സ്ട്രീറ്റ് ലൈറ്റ്സിന്റെ’ ട്രെയിലർ പുറത്തിറങ്ങി. ക്യാമറാമാന്‍ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്സ്. സ്ട്രീറ്റ് ലൈറ്റ്‌സിന്‍റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്നവർ ഒരു മാസം കാത്തിരിക്കണമെന്ന് മമ്മൂട്ടി പറഞ്ഞു.
 
സ്ട്രീറ്റ് ലൈറ്റ്സ് നിര്‍മ്മിച്ചിരിക്കുന്നതും മമ്മൂട്ടി തന്നെയാണ്. ഒരു മാസത്തിനുള്ളില്‍ തീയേറ്ററില്‍ പോയി കാണേണ്ടവര്‍ കണ്ടോട്ടെ സിനിമ എല്ലാ തരത്തിലും നന്നാവണമെങ്കില്‍ പ്രേക്ഷകര്‍ കൂടി ശ്രമിക്കണമെന്ന് മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
പുതിയ സിനിമകള്‍ റിലീസ് ചെയ്ത് അടുത്ത ദിവസം തന്നെ ഇന്റര്‍നെറ്റില്‍ അപോലോഡ് ചെയ്യുന്ന സ്ഥിതി കൂടി വരുന്ന സാഹചര്യത്തിലായിരുന്നു ഇത്തരം ആളുകള്‍ക്കെതിരെ മമ്മൂട്ടിയുടെ പരിഹാസം. മമ്മൂട്ടിയുടേതായി പുറത്തിറങ്ങാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ത്രില്ലിംഗ് ചിത്രങ്ങളില്‍ ഒന്നാണിത്. 
 
താന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയില്‍ മമ്മൂട്ടി നായകനാകണമെന്നായിരുന്നു ഷാംദത്തിന്‍റെ ആഗ്രഹം. അതിനായി മമ്മൂട്ടിയുടെ അടുക്കല്‍ കഥ പറയാനെത്തി. പറഞ്ഞ കഥ കേട്ട് ത്രില്ലടിച്ച മമ്മൂട്ടി “ഈ സിനിമ എത്ര പെട്ടെന്ന് തുടങ്ങാന്‍ പറ്റും?” എന്നാണ് അന്വേഷിച്ചത്. മാത്രമല്ല, കഥയില്‍ ആവേശം കയറിയ മമ്മൂട്ടി താന്‍ തന്നെ പടം നിര്‍മ്മിക്കാമെന്നും അറിയിച്ചു. 
 
ഈ സിനിമയില്‍ മമ്മൂട്ടിക്ക് ഒരു നായിക ഇല്ല എന്നതും പ്രത്യേകതയാണ്. 35 ദിവസം കൊണ്ട് ഷാംദത്ത് ചിത്രീകരണം പൂര്‍ത്തിയാക്കി. കസബയ്ക്ക് ശേഷം മമ്മൂട്ടി പൊലീസുദ്യോഗസ്ഥനായി എത്തുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്സ്. ലിജോ മോള്‍, സോഹന്‍ സീനുലാല്‍, സുധി കൊപ മുതലായവരാണ് മറ്റുതാരങ്ങള്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഫവാസ് ആണ്. 
  
മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരി, പ്രമാണി തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം ഷാംദത്തായിരുന്നു. കമല്‍ഹാസന്‍റെ ഉത്തമവില്ലന്‍, വിശ്വരൂപം 2 എന്നിവയുടെ ക്യാമറയും അദ്ദേഹമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എത്തന രജനിപ്പടം പാത്തിരുക്ക് അണ്ണൈ! - മമ്മൂട്ടി കസറുന്നു; സ്ട്രീറ്റ് ലൈറ്റ്സ് ട്രെയിലര്‍