Webdunia - Bharat's app for daily news and videos

Install App

‘ഒരു ട്രാന്‍ഡ്‌ജെന്‍ഡറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അങ്ങനെയൊരാൾക്കേ കഴിയൂ’: മമ്മൂട്ടി

ക്വീൻ ഓഫ് ദ്വയയിൽ തിളങ്ങി മമ്മൂട്ടി

Webdunia
വ്യാഴം, 21 ജൂണ്‍ 2018 (16:12 IST)
ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ ദ്വയയുടെ സൗന്ദര്യമത്സരം ക്വീന്‍ ഓഫ് ദ്വയ 2018 ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയാണ്. ലിംഗത്തിന്റെയോ നിറത്തിന്റെയോ ഭേദമില്ലാതെ എല്ലാവരെയും ഒരു പോലെ മനുഷ്യരായി കണക്കാക്കുന്ന കേരള സമൂഹത്തിന്റെ ഭാഗമായതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് മമ്മൂട്ടി പറഞ്ഞു.
 
പേരമ്പിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെക്കുറിച്ചും മമ്മൂട്ടി മനസ്സു തുറന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ടെലിവിഷന്‍ ഷോയില്‍ വെച്ച് കുറച്ചു ട്രാന്‍സ് ജെന്‍ഡേഴ്‌സിനെ കണ്ടുമുട്ടി. പേരമ്പ് എന്ന സിനിമയില്‍ ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രമുണ്ട് എന്ന് കേട്ടപ്പോള്‍ ആദ്യം മനസ്സില്‍ വിചാരിച്ചത് ഇവരെയാണ്. 
 
ഒരു പ്രശസ്ത നടിയെയായിരുന്നു ഈ വേഷത്തിനായി കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. അദ്ദേഹം അതെന്നോട് സൂചിപ്പിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. ഒരു ട്രാന്‍ഡ്‌ജെന്‍ഡറിന്റെ കഥാപാത്രം അവതരിപ്പിക്കാന്‍ അങ്ങനെയൊരാള്‍ക്ക് മാത്രമേ സാധിക്കുകയുള്ളു എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെയാണ് അഞ്ജലി അമീര്‍ പേരമ്പിലേക്ക് എത്തുന്നത് മമ്മൂട്ടി പറഞ്ഞു.
 
ദ്വയയുടെ തന്നെ പതിനാറു മോഡലുകളാണു സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തത്. സിനിമാരംഗത്തേയും സാമൂഹിക രംഗത്തേയും നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Sabarimala News: മാളികപ്പുറത്ത് നാളികേരം ഉരുട്ടല്‍ വേണ്ട; മഞ്ഞള്‍പ്പൊടി, ഭസ്മം വിതറല്‍ എന്നിവ നിരോധിക്കും

തമിഴ്‌നാട്ടിലും ആന്ധ്ര തീരമേഖലയിലും അതീവ ജാഗ്രത; ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഇന്ന് കര തൊടും

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

അടുത്ത ലേഖനം
Show comments