Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡെറിക് എബ്രഹാമിന് നിറഞ്ഞ കൈയ്യടി, കോടികൾ വാരും? - പ്രേക്ഷക പ്രതികരണമിങ്ങനെ

മമ്മൂട്ടി മെഗാമാസ്!

ഡെറിക് എബ്രഹാമിന് നിറഞ്ഞ കൈയ്യടി, കോടികൾ വാരും? - പ്രേക്ഷക പ്രതികരണമിങ്ങനെ
, ശനി, 16 ജൂണ്‍ 2018 (10:58 IST)
ഡെറിക് എബ്രഹാം എന്ന അവതാരപിറവി എത്തിയിരിക്കുകയാണ്. വലിയൊരു ഉത്സവം നടക്കുന്ന പ്രതീതിയാണ് മമ്മൂട്ടി ആരാധകര്‍ക്ക്. ചിത്രം റിലീസ് ചെയ്തതും വൻ വരവേൽപ്പാണ് ലഭിക്കുന്നത്. പലയിടത്തും ഡെറിക് അബ്രഹാമിന്റെ കൂറ്റന്‍ കട്ടൗട്ടുകളും പോസ്റ്ററുകളും നിറഞ്ഞിരിക്കുകയാണ്.
 
ഇന്ന് കേരളത്തില്‍ 136 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. കേരളത്തിന് പുറത്തും വലിയ പ്രധാന്യത്തോടെ തന്നെ സിനിമ റിലീസ് ചെയ്യും. ആദ്യ ഷോയ്ക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. റിലീസിന് മുന്‍പ് തന്നെ ടിക്കറ്റ് ബുക്കിംഗ് ഗംഭീരമായി തന്നെ നടന്നിരുന്നു. ഇതോടെ കളക്ഷനിലും അബ്രഹാമിന്റെ സന്തതികള്‍ മിന്നുന്ന പ്രകടനം കാഴ്ച വെക്കുമെന്നാണ് സൂചിപ്പിക്കുന്നത്.
 
അബ്രഹാമിന്റെ സന്തതികള്‍ ഇന്ന് എത്തിയതോടെ ഗ്രേറ്റ് ഫാദറിന്റെ റെക്കോര്‍ഡ് മറികടക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. എന്തായാലും ആദ്യദിനം 3 കോടി വരെ സിനിമ നേടുമെന്നാണ് ചില പ്രവചനങ്ങള്‍ നടന്നിരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെറ്റാണ് സർ, എന്റെ അച്ഛൻ അങ്ങനെ ചെയ്തിട്ടില്ല, ഇനി ചെയ്യുകയും ഇല്ല: ദുൽഖർ സൽമാൻ