Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യ ചിത്രത്തില്‍ അജയ് ദേവ്‌ഗണ്‍ അഭിനയിച്ചത് മമ്മൂട്ടിയായി; പടം സൂപ്പര്‍ഹിറ്റ് !

ആദ്യ ചിത്രത്തില്‍ അജയ് ദേവ്‌ഗണ്‍ അഭിനയിച്ചത് മമ്മൂട്ടിയായി; പടം സൂപ്പര്‍ഹിറ്റ് !
, ശനി, 8 ജൂണ്‍ 2019 (14:58 IST)
ബോളിവുഡ് സൂപ്പര്‍താരം അജയ് ദേവ്ഗണ്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് മമ്മൂട്ടിയുടെ ഒരു മലയാള സിനിമയുടെ റീമേക്കിലൂടെ ആയിരുന്നു. ‘ഫൂല്‍ ഓര്‍ കാണ്ഡേ’ എന്ന ആ സൂപ്പര്‍ഹിറ്റ് സിനിമ ഏത് മലയാളചിത്രത്തിന്‍റെ റീമേക്ക് ആണെന്നറിയുമോ?
 
എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ‘പരമ്പര’ എന്ന സിനിമയുടെ റീമേക്കായിരുന്നു ഫൂല്‍ ഓര്‍ കാണ്ഡേ. പരമ്പര ഒരു വലിയ വിജയചിത്രമൊന്നുമായിരുന്നില്ല. എന്നാല്‍ ഫൂല്‍ ഓര്‍ കാണ്ഡേ വന്‍ ഹിറ്റായി. മാത്രമല്ല, മികച്ച നവാഗത നായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ആ ചിത്രത്തിലൂടെ അജയ് ദേവ്‌ഗണ്‍ നേടി.
 
പരമ്പരയില്‍ അധോലോകനായകനായ അച്ഛനും അച്ഛന്‍റെ പ്രവൃത്തികളില്‍ വിയോജിപ്പുള്ള മകനുമായി മമ്മൂട്ടി തന്നെയായിരുന്നു അഭിനയിച്ചത്. എന്നാല്‍ ഫൂല്‍ ഓര്‍ കാണ്ഡേയില്‍ അച്ഛനായി അഭിനയിച്ചത് അമരീഷ് പുരി ആയിരുന്നു. 
 
യഥാര്‍ത്ഥത്തില്‍ സിബി മലയില്‍ തന്‍റെ പതിവ് ട്രാക്കില്‍ നിന്ന് മാറി ചെയ്ത സിനിമയാണ് പരമ്പര. അത് താന്‍ ചെയ്യേണ്ട സിനിമ ആയിരുന്നില്ലെന്നും സിബിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. ഈ സിനിമ തെലുങ്കിലേക്കും റീമേക്ക് ചെയ്യപ്പെട്ടപ്പോഴും ഹിറ്റായി. വരസുഡു എന്ന ആ സിനിമയില്‍ നാഗാര്‍ജ്ജുനയായിരുന്നു നായകന്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നീ എന്നും എന്‍റെ ആത്മസൂഹ്യത്ത്';ഗീതുവിന് പിറന്നാൾ ആശംസകൾ നേർന്ന് മഞ്ജു