Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയും അജിത്തും ഒന്നിക്കുന്നു, തലയുടെ പൊലീസ് ഗുരുവായി മെഗാസ്റ്റാര്‍ !

Webdunia
ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (18:05 IST)
ദീന എന്നൊരു തമിഴ് ചിത്രം ഓര്‍മ്മയുണ്ടോ? എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ആ സിനിമയ്ക്ക് ശേഷമാണ് അജിത്തിന് ‘തല’ എന്ന് വിളിപ്പേര് ലഭിച്ചത്. ആ ചിത്രത്തില്‍ അജിത്തിന്‍റെ ജ്യേഷ്ഠനും ഗുരുവും എല്ലാമെല്ലാമായി അഭിനയിച്ചത് മലയാളത്തിന്‍റെ പ്രിയതാരം സുരേഷ്ഗോപി ആയിരുന്നു.
 
അജിത്തിന്‍റെ വില്ലത്തരങ്ങളുടെയെല്ലാം ഗുരുവായി സുരേഷ്ഗോപി നിന്നപ്പോള്‍ പടം സൂപ്പര്‍ഹിറ്റായി. ഇപ്പോഴിതാ, അജിത്തിന്‍റെ പൊലീസ് ഗുരുവായി മമ്മൂട്ടി വരുന്നു. 
 
അജിത്ത് നായകനാകുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന സൂചന ലഭിക്കുന്നത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് സിനിമയായ ‘തീരന്‍ അധികാരം ഒണ്‍‌ട്ര്’ സംവിധാനം ചെയ്തത് വിനോദ് ആയിരുന്നു.
 
ചിത്രത്തില്‍ അജിത് ഒരു പൊലീസ് ഓഫീസറെയാണ് അവതരിപ്പിക്കുന്നതെന്നാണ് സൂചന. അജിത്തിന്‍റെ ഗോഡ്ഫാദറെന്ന് വിശേഷിപ്പിക്കാവുന്ന റോളാണ് മമ്മൂട്ടിക്ക് എന്നാണ് അറിയുന്നത്.
 
ബോണി കപൂര്‍ നിര്‍മ്മിക്കുന്ന സിനിമ പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. എ ആര്‍ റഹ്‌മാനാണ് സംഗീതം.
 
കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന തമിഴ് ചിത്രത്തില്‍ മമ്മൂട്ടിയും അജിത്തും ഒരുമിച്ച് അഭിനയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments