Select Your Language

Notifications

webdunia
webdunia
webdunia
Sunday, 20 April 2025
webdunia

'വെള്ള മുണ്ടും കൂളിംഗ് ഗ്ലാസും എന്നും ഇക്കയ്‌ക്കൊരു വീക്ക്‌നസായിരുന്നു'; വൈറലായി ലൊക്കേഷൻ ചിത്രങ്ങൾ

'വെള്ള മുണ്ടും കൂളിംഗ് ഗ്ലാസും എന്നും ഇക്കയ്‌ക്കൊരു വീക്ക്‌നസായിരുന്നു'; വൈറലായി ലൊക്കേഷൻ ചിത്രങ്ങൾ

മമ്മൂട്ടി
, ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (14:16 IST)
അനുരാഗ കരിക്കിൻ വള്ളം ചെയ്ത ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ ചിത്രമായ ‘ഉണ്ട’യുടെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രം 'ഉണ്ട'യുടെ സെറ്റിൽ മമ്മൂക്ക എത്തിയതാണ്.
 
webdunia
മുണ്ടുടുത്ത് കൂളിംഗ് ഗ്ലാസ് വെച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായി സംസാരിക്കുന്ന മമ്മൂക്കയുടെ ചിത്രമാണ് വൈറലാവുന്നത്. കാടിനു നടുവിലെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സബ്‌ ഇൻസ്‌പെക്‌ടർ മണിയായാണ് മമ്മൂക്ക ചിത്രത്തിൽ എത്തുന്നത്. ഉണ്ട എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന് പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്.
 
webdunia
അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം മമ്മൂക്ക പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. നോര്‍ത്ത് ഇന്ത്യയിലെ നക്‌സ‌ലൈറ്റ് ഏരിയയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു പൊലീസ് യൂണിറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്. 12കോടിയോളം ബഡ്ജറ്റിലാണ് അണിയറ പ്രവര്‍ത്തകര്‍ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. മമ്മൂക്ക ഇതുവരെ ചെയ്ത പോലീസ് വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു കഥാപാത്രമാകും ചിത്രത്തിലേത് എന്നാണ് അറിയുന്നത്. 
 
webdunia
ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ബോളിവുഡ് താരങ്ങളുമുണ്ടെന്നാണ് റിപ്പോർട്ട്. പിപ്പീലി ലൈവ്, ന്യൂട്ടന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, മാസാനിലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ട്യൂബ് ലൈറ്റ് എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അവരുടെ പ്രണയം തന്റെ ശരീരത്തോട്, പലരും അത് ഉപയോഗിച്ചിട്ട് വഞ്ചിച്ചു‘- റായ് ലക്ഷ്മിയുടെ തുറന്നു പറച്ചിൽ