Select Your Language

Notifications

webdunia
webdunia
webdunia
webdunia

റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ ദുൽഖറും മമ്മൂട്ടിയും ഒന്നിക്കുന്നു !

റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ ദുൽഖറും മമ്മൂട്ടിയും ഒന്നിക്കുന്നു !

എസ് ഹർഷ

, ചൊവ്വ, 3 ഡിസം‌ബര്‍ 2019 (17:31 IST)
മലയാളികൾ കാണാൻ കാത്തിരിക്കുന്ന ഒരു കോംമ്പോ ആണ് മമ്മൂട്ടി - ദുൽഖർ സൽമാൻ. കാത്തിരിപ്പിനൊടുവിൽ റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ ആ സ്വപ്നം സംഭവിക്കുകയാണെന്നാണ് സൂചന. ദുൽഖർ പോലീസ് ഓഫീസറായി അഭിനയിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയുമുണ്ടെന്നാണ് റിപ്പോർട്ട്. 
 
ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും. ചിത്രം നിർമ്മിക്കുന്നതും ദുൽകർ സൽമാൻ തന്നെയാണ്. തന്റെ പുതിയ പ്രൊഡക്ഷൻ ബാനർ ആയ വേ ഫെറെർ ഫിലിമ്സിന്റെ ബാനറിൽ ദുൽകർ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ബോബി- സഞ്ജയ് ടീം ആണ്. അതിനു മുമ്പ് രണ്ടു ചിത്രങ്ങൾ ദുൽഖർ പൂർത്തിയാക്കും എന്നാണ് സൂചന.
 
ചിത്രത്തിൽ മമ്മൂട്ടി ഉണ്ടെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത പുതിയ ചിത്രമായ പ്രതി പൂവൻ കോഴി ഈ വരുന്ന ക്രിസ്മസിന് റിലീസ് ചെയ്യും. ദുൽഖറിനെ നായകനാക്കി റോഷൻ ഒരുക്കുന്ന ചിത്രത്തിന് അറുപതു ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഡയലോഗ് എഴുതാമോ‘ ? - മമ്മൂട്ടിയുടെ ചോദ്യത്തിന് ഒരിക്കലും ‘നോ’ പറയാൻ കഴിയില്ലെന്ന് സംവിധായകൻ