Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയ്ക്കും മോഹൻലാലിനും താൽപ്പര്യം ടീനേജ് പെൺകുട്ടികളോട്; വിവാഹം കഴിഞ്ഞപ്പോൾ തന്നെ അവഗണിച്ചു: സുഹാസിനി

ലാലിനും മമ്മൂട്ടിയ്ക്കും താത്പര്യം ചെറുപ്പക്കാരികളോട്, വിവാഹം കഴിഞ്ഞപ്പോള്‍ എന്നെ ഒഴിവാക്കി; സുഹാസിനി

മമ്മൂട്ടി
, ചൊവ്വ, 7 ഫെബ്രുവരി 2017 (09:38 IST)
എൺപതുകളുടെ ആദ്യകാലങ്ങളിൽ മലയാളത്തിലും തമിഴിലും തെ‌ലുങ്കിലും നിറഞ്ഞു നിന്നിരുന്ന നടിയാണ് സുഹാസിനി. മണിരത്നവുമായുള്ള വിവാഹശേഷവും സുഹാസിനി സിനിമയിൽ നിറഞ്ഞു നിന്നു. എന്നാൽ വിവാഹം കഴിഞ്ഞതും സുഹാസിനിയെ തേടിയെത്തിയത് പ്രായമായ കഥാപാത്രങ്ങൾ ആയിരുന്നുവെന്ന് താരം പറഞ്ഞതായി ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോ‌ർട്ട് ചെയ്യുന്നു.
 
കൂടെ അഭിനയിച്ചിരുന്ന താരങ്ങള്‍ ഇന്നും പ്രായം കുറഞ്ഞ നായികമാരുടെ നായകന്‍മാരായി വിലസുകയാണെന്ന് താരം പറയുന്നു. മലയാളത്തിലെ എന്റെ നല്ല രണ്ട് സുഹൃത്തുക്കള്‍ ആയിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും. ഞാന്‍ തമിഴനെ കല്ല്യാണം കഴിച്ചാല്‍ മലയാളത്തില്‍ സുഹാസിനി എന്ന നടിയെ നഷ്ടമാകും എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. 
 
എന്നാൽ, എന്റെ വിവാഹശേഷം അവരുമായിട്ടുണ്ടായിരുന്ന അടുപ്പമൊക്കെ പോയി. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പ്രായം കുറഞ്ഞ ടീനേജ് നായികമാരോടാണ് താത്പര്യം എന്നും തന്നെ പോലുള്ള ആദ്യകാല നായികമാരെ അവഗണിയ്ക്കുകയാണെന്നും സുഹാസിനി പറയുന്നു.
 
അതേസമയം, ആദ്യകാലങ്ങളിൽ സുഹാസിനിയേയും മമ്മൂട്ടിയേയും കൂട്ടിച്ചേർത്ത് ഗോസിപ്പുകൾ ഇറങ്ങിയിരുന്നു. കുറച്ചധികം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതായിരുന്നു കാരണം. ഗോസിപ്പ് അവസാനിപ്പിക്കാന്‍ വേണ്ടി അതിന് ശേഷം ലൊക്കേഷനില്‍ മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനെയും കൂട്ടി പോകാന്‍ തുടങ്ങിയെന്നും കഥകളുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്രയ്ക്ക് വേ‌ണ്ടിയിരുന്നില്ല, ഒന്നുമല്ലെങ്കിലും 'ചിന്നമ്മ' അല്ലേ?; കമൽഹാസനോട് ആരാധകർ