ഇത് രാജയ്ക്ക് മാത്രം സാധിക്കുന്നത്, മലയാളത്തിൽ ഈ റെക്കോർഡ് ആദ്യം !

Webdunia
ബുധന്‍, 13 മാര്‍ച്ച് 2019 (12:22 IST)
മമ്മൂട്ടിയുടെ മാസ് വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 8 വർഷങ്ങൾക്ക് മുൻപ് തിയേറ്ററുകൾ പൂരപ്പറമ്പാക്കിയ രാജയുടെ രണ്ടാം വരവിന് എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരിക്കുകയാണ് മധുരരാജയുടെ അണിയറ പ്രവർത്തകർ. 
 
പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ പുലിമുരുകനേക്കാൾ വമ്പൻ ഹിറ്റാകുമെന്നാണ് ആരാധകർ കരുതുന്നത്. പോക്കിരി രാജയുടെ ഗംഭീര വിജയമാണ് സംവിധായകനെ രണ്ടാം ഭാഗത്തേക്ക് നയിച്ചത്. ഒന്നാം ഭാഗത്തിൽ പ്രിത്വിരാജ് അന്യനായി വേഷമിട്ടെങ്കിൽ ഇത്തവണ തമിഴ് നടൻ ജയ് ആണ് മമ്മൂട്ടിക്കൊപ്പം.
 
ഇപ്പോളിതാ ട്വിറ്ററില്‍ റെക്കോര്‍ഡുമായി സിനിമയുടെ മാസ്സ് വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. #1MonthForMadhuraRaja എന്ന ഹാഷ് ടാഗാണ് ആരംഭിച്ച്‌ 22 മണിക്കൂര്‍ കഴിഞ്ഞതും ഒരു ലക്ഷത്തിലേറെ ട്വീറ്റുകളുമായി റെക്കോര്‍ഡ് സ്ഥാപിച്ചത്. മലയാള സിനിമയില്‍ ആദ്യമായിട്ടായിരിക്കും ഒരു ചിത്രത്തിന് ഇത്തരത്തിലൊരു പ്രതികരണം ഓണ്‍ലൈനില്‍ ലഭിക്കുന്നത്.  
 
രാജയെന്ന മാസ് കഥാപാത്രത്തെ മമ്മൂട്ടി വീണ്ടും അവതരിപ്പിക്കുമ്പോള്‍ ആവേശത്തിലാണ് ആരാധകര്‍. തമിഴ് നടന്‍ ജയ് ഒരു മുഴുനീള കഥാപാത്രം കൈകാര്യം ചെയ്യുന്നതിനോടൊപ്പം ജഗപതി ബാബു വില്ലന്‍ വേഷത്തില്‍ ചിത്രത്തിലെത്തുന്നു. ബോളിവുഡിന്റെ സ്വന്തം സണ്ണി ലിയോൺ ആദ്യമായി മലയാളത്തിലേക്കെത്തുന്ന ചിത്രമെന്ന പ്രത്യേകതയും മധുരരജയ്ക്കുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അടുത്ത ലേഖനം
Show comments