വിഷുക്കാലം പൊളിച്ചടുക്കാൻ രാജ, ക്രിസ്തുമസിന് കുഞ്ഞച്ചൻ; വരാനിരിക്കുന്നത് ഒരു ഒന്നൊന്നര അവധിക്കാലം തന്നെ!
കോട്ടയം കുഞ്ഞച്ചൻ വരും, ക്രിസ്മസിനെത്തുമെന്ന് ഫ്രൈഡേ ഫിലിം ഹൗസ്
പ്രേക്ഷകർ നെഞ്ചിലേറ്റിയ മമ്മുട്ടി കഥാപാത്രങ്ങളിൽ പ്രഥമ സ്ഥാനമാണ് കോട്ടയം കുഞ്ഞച്ചനും രാജയ്ക്കുമുള്ളത്. രണ്ട് ചിത്രങ്ങളുടേയും രണ്ടാം ഭാഗം അണിയറയിൽ തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. വൈശാഖ് സംവിധാനം ചെയ്ത പോക്കിരിരാജയുടെ രണ്ടാം ഭാഗം മധുരരാജ ഈ വിഷുവിന് തിയേറ്ററുകളിലെത്തും.
സുരേഷ് ബാബു സംവിധാനം ചെയ്ത് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം കുഞ്ഞച്ചൻ 2 അണിയറയിൽ ഒരുങ്ങുകയാണ്. ചിത്രം ക്രിസ്തുമസ് റിലീസ് ആയിട്ടാണ് ഒരുങ്ങുന്നത്. ആട് സിനിമലളിലൂടെ പ്രേക്ഷകരുടെ ഇഷ്ട സംവിധായ മിഥുൻ മാനുവൽ തോമസാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം പതിപ്പ് സംവിധാനം ചെയ്യുന്നത്.
സിനിമയുടെ പ്രഖ്യാപനത്തിന് ശേഷം വലിയ ആഘോഷങ്ങളോ റിപ്പോർട്ടുകളോ ഇല്ലാതെയിരുന്നപ്പോൾ സിനിമ ഉപേക്ഷിച്ചോ എന്നായി പ്രേക്ഷകർ. ഇപ്പോഴിത ഇത്തരം ആശങ്കകൾക്ക് മറുപടിയുമായി സിന്മയുടെ സംവിധയകൻ മിഥുൻ മാനുവൽ തോമസ് രംഗത്തെത്തിയിരിക്കുകയാണ്.
കോട്ടയം കുഞ്ഞച്ഛന്‍ 2 ഈ വര്‍ഷം ക്രിസ്സമസിന് തന്നെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ കലണ്ടറിലാണ് ഇതു സംബന്ധിച്ച വിവരമുളളത്. തിരക്കഥ ഏറെക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ തിരക്കഥയുടെ മിനുക്കു പണികള്‍ പുരോഗമിക്കുകയാണെന്നുമാണ് മിഥുന്‍ മാനുവല്‍ പറയുന്നത്.
ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമ 1990ലെ മലായാള സിനിമയിലെ വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. മുട്ടത്തുവർക്കിയുടെ കഥയെ അടിസ്ഥാനമാക്കി ഡെന്നിസ് ജോസഫാണ് സിനിമക്ക് തിരക്കഥ ഒരുക്കിയത്.