Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയും അന്‍വര്‍ റഷീദും ഒന്നിക്കുന്നു; രാജമാണിക്യത്തിനു രണ്ടാം ഭാഗമോ?

Mammootty Anwar Rasheed Movie
, ചൊവ്വ, 25 ഒക്‌ടോബര്‍ 2022 (15:52 IST)
സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍ അന്‍വര്‍ റഷീദും മെഗാസ്റ്റാര്‍ മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. മുഴുനീള എന്റര്‍ടെയ്നറിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് വിവരം. മമ്മൂട്ടി കമ്പനിയായിരിക്കും ചിത്രം നിര്‍മിക്കുകയെന്നും വിവരമുണ്ട്.
 
അടുത്ത വര്‍ഷമായിരിക്കും ഈ പ്രൊജക്ട് നടക്കുക. തിരക്കഥ ആരാണെന്ന് വ്യക്തമായിട്ടില്ല. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും. അന്‍വര്‍ റഷീദ് ചിത്രത്തിനായി മമ്മൂട്ടി ഡേറ്റ് നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.
 
2005 ല്‍ മമ്മൂട്ടിയെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യം വമ്പന്‍ ഹിറ്റായിരുന്നു. ഇന്‍ഡസ്ട്രി ഹിറ്റായ രാജമാണിക്യത്തെ പോലെ മറ്റൊരു ഹിറ്റ് സമ്മാനിക്കാന്‍ ഇരുവര്‍ക്കും സാധിക്കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമല്‍ ജീവിതത്തിലേക്ക് കടന്നുവന്നത് ആദ്യ വിവാഹബന്ധം തകര്‍ന്നു നില്‍ക്കുന്ന സമയത്ത്; ജ്യോതിര്‍മയിയുടെ ജീവിതം ഇങ്ങനെ