Webdunia - Bharat's app for daily news and videos

Install App

ഹാട്രിക് ഹിറ്റ് അടിക്കാൻ മമ്മൂട്ടി, ഇതൊരു ഒന്നൊന്നര ചിത്രമായിരിക്കും!

‘അവർക്കിടയിലേക്ക് അപ്രതീക്ഷിതമായി കടന്ന് വരുന്ന അതിഥി’ - ജോൺ എബ്രഹാം പാലക്കലിന്റെ മരണമാസ് എൻ‌ട്രി!

Webdunia
ശനി, 16 മാര്‍ച്ച് 2019 (09:38 IST)
മമ്മൂട്ടി നായകനായി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം പതിനെട്ടാം പടിയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിൽ വമ്പൻ താരനിരയാണ് അണി നിറങ്ങുന്നത്.
 
ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരാണ് ജോണ്‍ എബ്രഹാം പാലക്കൽ ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. മമ്മൂട്ടി ചിത്രത്തിൽ അതിഥി വേഷമായാണ് എത്തുന്നത് എങ്കിലും ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ജോണ്‍ എബ്രഹാം പാലക്കൽ.
 
18 വയസ്സിന് ശേഷം ഒരു കൂട്ടം യുവാക്കളുടെ ജീവിതയാത്രയാണ് സിനിമയുടെ പ്രമേയമാകുന്നത്. യുവാക്കളുടെ പഠനകാലത്ത് നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ് ജോണ്‍ എബ്രഹാം പാലക്കല്‍. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
പ്രിയാ മണി, അഹാന കൃഷ്ണകുമാര്‍, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറന്മൂട്, മനോജ് കെ.ജയന്‍, മണിയന്‍ പിള്ള രാജു എന്നിവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്. 60ല്‍ അധികം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ നായക സമാനമായ അതിഥി വേഷത്തില്‍ ആയിരിക്കും മമ്മൂട്ടി എത്തുകയെന്നാണ് അറിയുന്നത്.
 
അതേസമയം, പതിനെട്ടാം പടിയില്‍ മമ്മൂക്കയ്‌ക്കൊപ്പം പൃഥ്വിരാജ്, ടൊവിനോ തോമസ്, ആര്യ തുടങ്ങിയവരും അഭിനയിക്കുമെന്നാണ് അറിയുന്നത്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ റിപ്പോർട്ടുകൾ വന്നിട്ടില്ല. ശങ്കര്‍ രാമകൃഷ്ണന്റെ ആദ്യ സംവിധാന സംരഭം കൂടിയാണ് പതിനെട്ടാം പടി എന്ന ചിത്രം.  

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments