Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി രഞ്ജിത്തിനോടു ചോദിച്ചുവാങ്ങിയ 'വല്ല്യേട്ടന്‍'; കാരണം നരസിംഹത്തിന്റെ അതിശയിപ്പിക്കുന്ന വിജയം

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസാണ് വല്ല്യേട്ടന്‍ സംവിധാനം ചെയ്തത്

രേണുക വേണു
ബുധന്‍, 5 മാര്‍ച്ച് 2025 (12:45 IST)
മമ്മൂട്ടിയുടെ മാസ് കഥാപാത്രങ്ങളില്‍ ആരാധകര്‍ ഇന്നും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമാണ് വല്ല്യേട്ടനിലെ അറയ്ക്കല്‍ മാധവനുണ്ണി. ഒന്നിലേറെ തവണ വല്ല്യേട്ടന്‍ കാണാത്ത മലയാളികള്‍ കുറവായിരിക്കും. ഈ സിനിമയ്ക്ക് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. 
 
രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസാണ് വല്ല്യേട്ടന്‍ സംവിധാനം ചെയ്തത്. രഞ്ജിത്ത് ഇങ്ങനെയൊരു കഥ എഴുതിയത് തന്നെ മമ്മൂട്ടിയുടെ ആവശ്യപ്രകാരമാണ്. വല്ല്യേട്ടന് മുന്‍പ് രഞ്ജിത്ത്-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് ചിത്രമാണ് നരസിംഹം. മോഹന്‍ലാല്‍ നായക വേഷത്തിലെത്തിയ നരസിംഹം അക്കാലത്ത് വമ്പന്‍ ഹിറ്റായി. മമ്മൂട്ടിയും നരസിംഹത്തില്‍ അതിഥി വേഷത്തില്‍ എത്തിയിട്ടുണ്ട്. 
 
നരസിംഹത്തിന്റെ സമയത്താണ് മമ്മൂട്ടി രഞ്ജിത്തിനോട് തനിക്ക് വേണ്ടിയും ഇങ്ങനെയൊരു മാസ് ആക്ഷന്‍ തിരക്കഥ എഴുതണമെന്ന് ആവശ്യപ്പെട്ടത്. ലാലിന് വേണ്ടി എഴുതിയ പോലെ ഒരെണ്ണം എനിക്കും വേണ്ടി എഴുത് എന്നായിരുന്നു മെഗാസ്റ്റാറിന്റെ ആവശ്യം. രഞ്ജിത്ത് അത് അനുസരിച്ചു. അങ്ങനെയാണ് വല്ല്യേട്ടന്റെ തിരക്കഥ പിറക്കുന്നത്. 
 
മാത്രമല്ല മറ്റൊരു രസകരമായ സംഭവവും ഈ ചിത്രത്തിനു പിന്നിലുണ്ട്. നരസിംഹത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ പോലെ വല്ല്യേട്ടനില്‍ മോഹന്‍ലാലിനെ അതിഥി വേഷത്തില്‍ കൊണ്ടുവരാനും ആലോചനയുണ്ടായിരുന്നു. മോഹന്‍ലാല്‍ ഇതിനു സമ്മതിച്ചതുമാണ്. പക്ഷേ അത് നടന്നില്ല. ഷൂട്ടിങ്ങിനു തൊട്ടുമുന്‍പ് മോഹന്‍ലാലിന് ഒരു ഷോയ്ക്ക് വേണ്ടി വിദേശത്തേക്ക് പോകേണ്ടിവന്നു. അങ്ങനെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ ഒഴിവാക്കി തിരക്കഥയില്‍ മാറ്റം വരുത്തി. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുംഭമേളയില്‍ ബോട്ട് ജീവനക്കാരെ ചൂഷണം ചെയ്‌തെന്ന് ആരോപണം; ഒരു ബോട്ടുടമയുടെ കുടുംബം നേടിയത് 30 കോടിയെന്ന് യോഗി ആദിത്യനാഥ്

അഷ്ടമുടി കായലില്‍ തിമിംഗലസ്രാവ്; ഒന്നരടണ്‍ ഭാരമുള്ള തിമിംഗലസ്രാവിനെ കരയ്‌ക്കെത്തിച്ചത് ക്രെയിന്‍ ഉപയോഗിച്ച്

പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

Pakistan Suicide Bombing: പാക് സൈനിക കേന്ദ്രത്തില്‍ ചാവേറാക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു

Ranya Rao: 15 ദിവസത്തിനിടെ നാല് ദുബായ് യാത്രകള്‍, ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചും സ്വര്‍ണക്കടത്ത്; നടി രന്യ റാവു പിടിയില്‍

അടുത്ത ലേഖനം
Show comments