Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അത് ചെയ്യാം, പക്ഷേ നേരത്തെ പറയാമായിരുന്നു'; മമ്മൂട്ടിക്കൊപ്പം ആ സീന്‍ ചെയ്യും മുന്‍പ് സില്‍ക് പറഞ്ഞു, ഒടുവില്‍ രഹസ്യ ഷൂട്ട്

ആഭിചാര ക്രിയയ്ക്കായി സില്‍ക് സ്മിത മമ്മൂട്ടിക്ക് മുന്‍പില്‍ പൂര്‍ണ നഗ്നയായി നില്‍ക്കുന്ന രംഗം അഥര്‍വ്വത്തിലുണ്ട്

'അത് ചെയ്യാം, പക്ഷേ നേരത്തെ പറയാമായിരുന്നു'; മമ്മൂട്ടിക്കൊപ്പം ആ സീന്‍ ചെയ്യും മുന്‍പ് സില്‍ക് പറഞ്ഞു, ഒടുവില്‍ രഹസ്യ ഷൂട്ട്

രേണുക വേണു

, ചൊവ്വ, 4 മാര്‍ച്ച് 2025 (08:40 IST)
ഷിബു ചക്രവര്‍ത്തിയുടെ തിരക്കഥയില്‍ ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് അഥര്‍വ്വം. മമ്മൂട്ടി, സില്‍ക് സ്മിത, ഗണേഷ് കുമാര്‍, പാര്‍വ്വതി, ജയഭാരതി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആഭിചാരം, മന്ത്രവാദം തുടങ്ങിയ വിഷയങ്ങളായിരുന്നു സിനിമയില്‍ പ്രതിപാദിച്ചത്. 
 
ആഭിചാര ക്രിയയ്ക്കായി സില്‍ക് സ്മിത മമ്മൂട്ടിക്ക് മുന്‍പില്‍ പൂര്‍ണ നഗ്നയായി നില്‍ക്കുന്ന രംഗം അഥര്‍വ്വത്തിലുണ്ട്. ആ രംഗം പൂര്‍ണ മനസ്സോടെ ചെയ്യാന്‍ സില്‍ക് സ്മിത തയ്യാറായെന്ന് അഥര്‍വ്വത്തില്‍ ഡെന്നീസ് ജോസഫിന്റെ അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത വേണു ബി നായര്‍ പറയുന്നു. 
 
ആ സീനിനെ കുറിച്ച് സില്‍ക് സ്മിതയോട് പറയാന്‍ ഡെന്നീസിനും തനിക്കും ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു. അത് എങ്ങനെ അവതരിപ്പിക്കുമെന്ന് ചര്‍ച്ച ചെയ്യുന്ന സമയത്ത് സില്‍ക് സ്മിത വന്ന് എന്താണ് കാര്യമെന്ന് തിരക്കി. നാണം കാരണം ഡെന്നീസ് ജോസപ് പോയി. പിന്നീട് താനാണ് സില്‍ക് സ്മിതയോട് ആ സീനിനെ കുറിച്ച് പറഞ്ഞതെന്നും വേണു ബി നായര്‍ പറയുന്നു. സീനിനെ കുറിച്ച് പറഞ്ഞു കഴിഞ്ഞപ്പോള്‍ നേരത്തെ പറയാമായിരുന്നില്ലേ എന്നാണ് സില്‍ക് ചോദിച്ചത്. അതിനനുസരിച്ചുള്ള വസ്ത്രം ധരിച്ച് ഷൂട്ടിങ്ങിന് വരാന്‍ വേണ്ടിയായിരുന്നു. 
 
ഒടുവില്‍ ആ സീനില്‍ പൂര്‍ണ നഗ്നയായി സില്‍ക് സ്മിത അഭിനയിച്ചു. പക്ഷേ സില്‍ക് സ്മിതയ്ക്ക് ഒരു ഡിമാന്‍ഡ് ഉണ്ടായിരുന്നു. അധികമാരും ആ സീന്‍ ചിത്രീകരിക്കുമ്പോള്‍ അവിടെ ഉണ്ടാകരുത്. സില്‍ക് സ്മിതയുടെ താല്‍പര്യ പ്രകാരം മമ്മൂട്ടി അടക്കം ഈ സീനില്‍ വളരെ അത്യാവശ്യമായവര്‍ മാത്രമേ അത് ഷൂട്ട് ചെയ്യുമ്പോള്‍ അവിടെ ഉണ്ടായിരുന്നുള്ളൂവെന്നും വേണു പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡാകു മഹാരാജിലൂടെ കേരളത്തിലും ഫാൻസ്, രണ്ടും കൽപ്പിച്ച് ബാലയ്യ, അഖണ്ഡ 2 ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ സിനിമയായി