മമ്മൂട്ടിയുടെ ചിത്രമുള്ള ഓസ്‌ട്രേലിയന്‍ സ്റ്റാംപ് അത്ര വലിയ സംഭവമാണോ? പണം കൊടുത്താല്‍ ആര്‍ക്കും കിട്ടുന്നത് !

ഏതൊരു വ്യക്തിക്കും ഓസ്‌ട്രേലിയന്‍ പോസ്റ്റല്‍ വകുപ്പില്‍ അപേക്ഷിച്ചാല്‍ സ്വന്തം പേരില്‍ സ്റ്റാംപ് പുറത്തിറക്കാന്‍ സാധിക്കും

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2023 (13:26 IST)
നടന്‍ മമ്മൂട്ടിയുടെ ചിത്രം ആലേഖനം ചെയ്തുള്ള പോസ്റ്റല്‍ സ്റ്റാംപ് ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമെന്റ് പുറത്തിറക്കിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. കാന്‍ബറിയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ 'പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ' ആയിരുന്നു സംഘാടകര്‍. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാംപുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ പാര്‍ലമെന്റ് ഹൗസ് ഹാളില്‍ വെച്ചാണ് സ്റ്റാംപ് പുറത്തിറക്കിയത്. എന്നാല്‍ ഇങ്ങനെയൊരു സ്റ്റാംപ് സ്വന്തമാക്കാന്‍ ആര്‍ക്കും സാധിക്കുമെന്നാണ് ഓസ്‌ട്രേലിയയിലുള്ള മലയാളികള്‍ തന്നെ പറയുന്നത്. 
 
ഏതൊരു വ്യക്തിക്കും ഓസ്‌ട്രേലിയന്‍ പോസ്റ്റല്‍ വകുപ്പില്‍ അപേക്ഷിച്ചാല്‍ സ്വന്തം പേരില്‍ സ്റ്റാംപ് പുറത്തിറക്കാന്‍ സാധിക്കും. അതിനു ആവശ്യമായ പണം നല്‍കണമെന്ന് മാത്രം. ഓസ്‌ട്രേലിയയിലെ മമ്മൂട്ടി ആരാധകരാണ് ഇത്തരത്തില്‍ മമ്മൂട്ടിയുടെ ചിത്രം ആലേഖനം ചെയ്തുള്ള സ്റ്റാംപിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പ്രത്യേകിച്ച് ആദരവിന്റെ ഭാഗമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ചെയ്യുന്നതല്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളം അതിദാരിദ്ര്യ മുക്തമെന്നത് വെറും തട്ടിപ്പ്; നാടിനെ അപമാനിച്ച് വി.ഡി.സതീശന്‍ നിയമസഭയില്‍

ശബരിമല മണ്ഡലകാലം വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് നാളെ മുതല്‍; തീര്‍ത്ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചാല്‍ മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയും ആരംഭിക്കും

അതിദാരിദ്ര്യം തുടച്ചുനീക്കി കേരളം; ചരിത്ര പ്രഖ്യാപനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്‍ഹാസന്‍, പിണറായി സര്‍ക്കാരിനു പൊന്‍തൂവല്‍

സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍

അടുത്ത ലേഖനം
Show comments