Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൈജുകുറുപ്പിന്റെ നായികയായി തന്‍വി,മലബാറിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ ഒരു പ്രണയകഥ!

Tanvi Ram love story Malayalam movie Malayalam movie news live film Tanvi Ram saijukurup Malayalam upcoming movies movie news film news

കെ ആര്‍ അനൂപ്

, ബുധന്‍, 18 ഒക്‌ടോബര്‍ 2023 (12:45 IST)
മലബാറിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു മലയാള സിനിമ കൂടി ഒരുങ്ങുകയാണ്. സൈജുകുറുപ്പിനെ നായകനാക്കി ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'അഭിലാഷം'എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രണയവും കാത്തിരിപ്പും ഒക്കെ ചേര്‍ത്തതാണ് 'അഭിലാഷം'.മുക്കം, അരീക്കോട്, കോഴിക്കോട്, കോട്ടക്കല്‍, മലപ്പുറം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കുക.
 
 മലപ്പുറത്തുള്ള രണ്ട് മിഡില്‍ ക്ലാസ് കുടുംബങ്ങളുടെ കഥയാണ് സിനിമ പറയുന്നത്. തന്‍വി റാമാണ് നായിക. 
 കോട്ടക്കലില്‍ ഒരു ഫാന്‍സി ഷോപ്പും കൂറിയര്‍ സര്‍വ്വീസ് നടത്തുന്ന അഭിലാഷ് കുമാറിന്റെ നാളുകളായുള്ള ഒരു അഭിലാഷത്തിന്റേയും അതിനായി അയാള്‍ നടത്തുന്ന രസകരമായ ശ്രമങ്ങളുടേയും കഥയാണ് അഭിലാഷം.ഷെറിന്‍ എന്ന കഥാപാത്രത്തെയാണ് തന്‍വി അവതരിപ്പിക്കുന്നത്. അര്‍ജുന്‍ അശോകനും സിനിമയിലുണ്ട്.ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമാ കെ. പി, അഡ്വ. ജയപ്രകാശ് കുളുര്‍, നാസര്‍ കര്‍ത്തേനി, ശീതള്‍ സഖറിയ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ജിനിത് കാച്ചപ്പിള്ളിയുടേതാണ് തിരക്കഥ. ഷറഫു, സുഹൈല്‍ കോയ എന്നിവരുടെ വരികള്‍ക്ക് ശ്രീഹരി കെ. നായര്‍ സംഗീതം ഒരുക്കുന്നു.ഛായാഗ്രഹണം - സജാദ് കാക്കു, എഡിറ്റിംഗ് - നിംസ്.
 
 
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'Leo' Early Morning Show Updates: 'ലിയോ' ആദ്യ ഷോ ഒന്‍പത് മണിക്ക്, അതിരാവിലെയുള്ള പ്രദര്‍ശനം ഇല്ല; കാരണം ഇതാണ്