Webdunia - Bharat's app for daily news and videos

Install App

ഭ്രമയുഗത്തിലെ ചാത്തന്‍ എട്ടാം ക്ലാസുകാരന്‍! ആരോടും പറയരുതെന്ന് കരാര്‍, വിശേഷങ്ങളുമായി ആകാശ്

കെ ആര്‍ അനൂപ്
വ്യാഴം, 28 മാര്‍ച്ച് 2024 (09:11 IST)
Bramayugam
ഭ്രമയുഗത്തിന്റെ അവസാനഭാഗത്ത് മമ്മൂട്ടി അവതരിപ്പിച്ച കൊടുമണ്‍ പോറ്റിയുടെ കഥാപാത്രത്തിന്റെ ഉള്ളില്‍നിന്ന് പുറത്തു ചാടുന്ന ചാത്തന്‍ എന്ന രൂപം അറപ്പ് ഉളവാക്കുന്നതും ആയിരുന്നു. എന്നാല്‍ ഈ കഥാപാത്രം അവതരിപ്പിച്ചത് ആരാണെന്ന് അറിയാമോ ? അത് ഗ്രാഫിക്‌സ് ആയിരുന്നില്ല. ഒരു എട്ടാം ക്ലാസുകാരനായിരുന്നു ചാത്തനായി വേഷമിട്ടത്. ആകാശ് എന്നാണ് പേര്. ആകാശ് തന്നെ ഈ സിനിമയില്‍ എത്തിയതിനെക്കുറിച്ച് പറയുകയാണ്.
ഞാനൊരു ഡാന്‍സ് സ്‌കൂളില്‍ പഠിക്കുകയാണ്. എന്റെ മാസ്റ്റര്‍ കാരണമാണ് ഈ സിനിമയില്‍ എനിക്ക് അവസരം ലഭിക്കുന്നത്. സിനിമയിലെ ആ സീനിനെ പറ്റി കൂടുതല്‍ ഒന്നും എന്നോട് പറഞ്ഞിരുന്നില്ല. കത്തിയ ഒരു ദേഹത്തിന്റെ ഉള്ളില്‍നിന്ന് വരുന്നതാണെന്ന് മാത്രം പറഞ്ഞിരുന്നു. കത്തിയ ദേഹം മമ്മൂട്ടിയുടെ ആണെന്നും പറഞ്ഞിരുന്നു.അപ്പോള്‍ ഞാന്‍ ഒരുപാട് എക്‌സൈറ്റഡ് ആയിരുന്നു. ആ സീന്‍ ചെയ്യുമ്പോള്‍ കണ്ണില്‍ ലെന്‍സ് വെച്ചിരുന്നു. മേക്കപ്പ് തൊട്ടുനോക്കുമ്പോള്‍ വളരെ സോഫ്റ്റ് ആയി നില്‍ക്കുന്നതായിരുന്നു. കാണുന്നത് പോലെയുള്ള ഒരു അറപ്പ് തോന്നിയിരുന്നില്ല.
 
 എന്റെ ഷൂട്ടിംഗ് മൂന്ന് ദിവസമായിരുന്നു. മേക്കപ്പ് വെളുപ്പിന് അഞ്ചുമണിക്കാണ് തുടങ്ങിയത്. 12 മണിയോടെയാണ് അത് കഴിയുന്നത്. എറണാകുളത്ത് ഒരു സ്റ്റുഡിയോയിലാണ് അന്ന് സെറ്റ്. ആദ്യമായാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത്. അവര്‍ കരാറില്‍ ഈ സിനിമയെ കുറിച്ച് ആരോടും പറയരുതെന്ന് പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞാല്‍ ആളുകള്‍ക്ക് പേടി പോകുമെന്നാണ് പറഞ്ഞതെന്ന് ആകാശം പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

അപരിചിതരോടു ലിഫ്റ്റ് ചോദിക്കരുത്; മാതാപിതാക്കള്‍ കുട്ടികളെ ബോധവത്കരിക്കുക

V.S.Achuthanandan Health Condition: വി.എസ് വെന്റിലേറ്ററില്‍ തുടരുന്നു

സംശയം തോന്നിയാല്‍ കുട്ടികളുടെ ബാഗ് പരിശോധിക്കാം; അധ്യാപകരോടു മുഖ്യമന്ത്രി

Ayatollah Khamenei: 'കണ്ണില്‍ പെട്ടിരുന്നെങ്കില്‍ തീര്‍ത്തേനെ'; ഇസ്രയേല്‍ ലക്ഷ്യമിട്ടത് ഖമനയിയെ ഇല്ലാതാക്കാന്‍, ഭൂഗര്‍ഭ അറയില്‍ ഒളിച്ചു !

Kerala Weather Live Updates, June 27: ന്യൂനമര്‍ദ്ദം, ജൂണ്‍ 29 വരെ മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം
Show comments