Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ഞുമ്മേല്‍ ബോയ്സ് ഒ.ടി.ടി റിലീസ് എപ്പോള്‍? അറിയാം... പുതിയ വിവരങ്ങള്‍

Manjummel Boys

കെ ആര്‍ അനൂപ്

, ബുധന്‍, 27 മാര്‍ച്ച് 2024 (15:13 IST)
ചിദംബരത്തിന്റെ മഞ്ഞുമ്മേല്‍ ബോയ്സ് എപ്പോള്‍ 
ഒ.ടി.ടി റിലീസ് ആകുമെന്ന് ചോദ്യം ആരാധകര്‍ക്കിടയില്‍ ഉയരുന്നുണ്ട്. ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം കാഴ്ചവയ്ക്കുന്ന സിനിമയുടെ തെലുങ്ക് പതിപ്പ് ഏപ്രില്‍ ആറിന് പ്രദര്‍ശനത്തിനെത്തും. തമിഴ്‌നാട്ടിലും മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുന്നതിനാല്‍ ഒ.ടി.ടി റിലീസ് വൈകും. അതായത് തെലുങ്ക് സംസ്ഥാനങ്ങളിലെ സിനിമയുടെ വിജയത്തിന് അനുസരിച്ച് ആകും ഒ.ടി.ടി റിലീസ്. തിയേറ്റര്‍ റണ്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഒ.ടി.ടി റിലീസ് ചെയ്താല്‍ മതി എന്ന് തീരുമാനത്തിലാണ് നിര്‍മാതാക്കള്‍.
 
ഏപ്രില്‍ രണ്ടാം വാരത്തോടെ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രം 36 ദിവസങ്ങള്‍ പിന്നിട്ട് പ്രദര്‍ശനം തുടരുകയാണ്.തമിഴ്‌നാട്ടില്‍ വന്‍ വിജയം മീഡിയ ശേഷം തെലുങ്ക് നാടുകളിലേക്ക് കൂടി മഞ്ഞുമ്മല്‍ പിള്ളാര്‍ എത്തുകയാണ്. തിയേറ്റുകളിലേക്ക് തെലുങ്ക് പതിപ്പ് വരും ദിവസങ്ങളില്‍ തന്നെ എത്തും. റിലീസ് പ്രഖ്യാപിച്ചു.
 
ഏപ്രില്‍ ആറിനാണ് മഞ്ഞുമ്മല്‍ ബോയ്‌സ് തെലുങ്ക് പതിപ്പ് പ്രദര്‍ശനത്തിന് എത്തുക.മൈത്രി മൂവി മേക്കേഴ്‌സ്, പ്രൈം ഷോ എന്റര്‍ടെയ്ന്‍മെന്റ്, സുകുമാര്‍ റൈറ്റിംഗ്‌സ് എന്നിവര്‍ ചേര്‍ന്നാണ് തെലുങ്ക് വിതരണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് തിയറ്ററുകളില്‍ വിജയം നേടിയിരുന്നു.
 
200 കോടി അധികം കളക്ഷന്‍ ഇതിനോടകം മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയിരുന്നു.മലയാളത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രം ഇനിയും ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പ് തുടരും എന്നത് ഉറപ്പാണ്. തമിഴ്‌നാട്ടില്‍ ചിത്രംസ് 50 കോടിയില്‍ അധികം നേടിയിരുന്നു. ഇതാദ്യമായിട്ടാണ് മലയാളത്തില്‍ നിന്നുള്ള ഒരു ചിത്രം തമിഴകത്ത് ഈ നേട്ടം സ്വന്തമാക്കുന്നത്.
 
 
  
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയം കണ്ടേ മടങ്ങൂ...12-ാം ദിവസം 'അഞ്ചക്കള്ളകോക്കാൻ' നേടിയ കളക്ഷൻ, പ്രതീക്ഷകളോടെ നിർമ്മാതാക്കൾ