Webdunia - Bharat's app for daily news and videos

Install App

ആ നടി മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും അഭിനയിച്ചു, മമ്മൂട്ടിക്കിപ്പൊഴും ഒരു മാറ്റവുമില്ല!

Webdunia
വെള്ളി, 16 നവം‌ബര്‍ 2018 (15:15 IST)
മമ്മൂട്ടി ഒരു അത്ഭുത പ്രതിഭാസമാണ്. നാലുപതിറ്റാണ്ടോളമായി മലയാള സിനിമയുടെ നെടുംതൂണാണ് അദ്ദേഹം. എത്രയെത്ര വൈവിധ്യമായ സിനിമകളും കഥാപാത്രങ്ങളുമാണ് മമ്മൂട്ടി മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. എത്രയെത്ര നായികമാര്‍ക്കൊപ്പം അഭിനയിച്ചു മമ്മൂട്ടി!
 
എന്നാല്‍ മമ്മൂട്ടിയുടെ നായികമാരുടെ കൂട്ടത്തില്‍ മീനയ്ക്ക് ഒരു പ്രത്യേകതയുണ്ട്. മീന മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും അഭിനയിച്ചിട്ടുണ്ട് എന്നതാണ് ഏറ്റവും കൌതുകകരമായ വസ്തുത.
 
പി ജി വിശ്വംഭരന്‍റെ സംവിധാനത്തില്‍ 1984ല്‍ പുറത്തിറങ്ങിയ ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’ എന്ന സിനിമയിലാണ് മീന മമ്മൂട്ടിയുടെ മകളായി അഭിനയിച്ചത്. യഥാര്‍ത്ഥത്തില്‍ മകളല്ല, മകള്‍ക്ക് തുല്യമായ കഥാപാത്രമായിരുന്നു അത്. “മമ്മൂക്കയുടെ മകളായി ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്ന കാര്യം അദ്ദേഹം പോലും മറന്നുപോയിട്ടുണ്ടാകും” - ഒരു അഭിമുഖത്തില്‍ മീന വ്യക്തമാക്കുന്നു.
 
രാക്ഷസ രാജാവ്, കറുത്ത പക്ഷികള്‍, കഥ പറയുമ്പോള്‍ എന്നീ മമ്മൂട്ടി സിനിമകളിലാണ് മീന നായികയായത്. ഈ സിനിമകളില്‍ രാക്ഷസ രാജാവിലാണ് യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയുടെ നായികയായി മീന വരുന്നത്. മറ്റ് രണ്ട് ചിത്രങ്ങളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും മമ്മൂട്ടിയുടെ നായികയായിരുന്നില്ല മീന.
 
ബാല്യകാല സഖിയിലാണ് മമ്മൂട്ടിയുടെ അമ്മയായി മീന അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ നജീബി(മമ്മൂട്ടി)ന്‍റെ ഉമ്മയായാണ് മീന അഭിനയിച്ചത്. രസകരമായ കാര്യം നജീബിന്‍റെ ബാപ്പ, അതായത് മീനയുടെ ഭര്‍ത്താവായി അഭിനയിച്ചതും മമ്മൂട്ടി തന്നെയായിരുന്നു!

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments