Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോക്കിരിരാജയില്‍ സംഭവിച്ചത് ഇനിയുണ്ടാകരുത്, മമ്മൂട്ടി ജാഗ്രതയില്‍; 4 പേര്‍ പറന്നിറങ്ങി!

പോക്കിരിരാജയില്‍ സംഭവിച്ചത് ഇനിയുണ്ടാകരുത്, മമ്മൂട്ടി ജാഗ്രതയില്‍; 4 പേര്‍ പറന്നിറങ്ങി!
, വെള്ളി, 16 നവം‌ബര്‍ 2018 (13:49 IST)
മമ്മൂട്ടിയുടെ കരിയറിലെ മഹാവിജയങ്ങളില്‍ ഒന്നാണ് പോക്കിരിരാജ. വൈശാഖ് സംവിധാനം ചെയ്ത ആ ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ചു. എന്നാല്‍ മമ്മൂട്ടിയുടെ ഹീറോയിസത്തിന് ആ ചിത്രത്തില്‍ കുറവുണ്ടായി എന്ന അഭിപ്രായം ആരാധകര്‍ക്കുണ്ട്.
 
പോക്കിരിരാജയില്‍ മമ്മൂട്ടിക്ക് നായികയുണ്ടായിരുന്നില്ല. പൃഥ്വിരാജിന്‍റെ നായികയായിരുന്നു ശ്രേയ സരണ്‍. അതുപോലെ തന്നെ ആക്ഷന്‍ സീക്വന്‍സുകളും പൃഥ്വിരാജുമായി മമ്മൂട്ടിക്ക് പങ്കുവയ്ക്കേണ്ടിവന്നു.
 
എന്നാല്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ‘മധുരരാജ’യില്‍ അങ്ങനെയൊരു പിഴവുണ്ടാകരുതെന്ന് മമ്മൂട്ടിക്കും സംവിധായകനും നിര്‍ബന്ധമുണ്ട്. മധുരരാജയില്‍ പൃഥ്വി അഭിനയിക്കുന്നില്ല. 
 
ചിത്രത്തില്‍ നായികമാരുടെ വലിയ നിരയാണുള്ളത്. നാല് നായികമാരാണ് പറന്നിറങ്ങിയിരിക്കുന്നത്. അനുശ്രീ, അന്ന രേഷ്മ രാജന്‍, മഹിമ നമ്പ്യാര്‍, ഷം‌ന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഇതില്‍ അനുശ്രീയും അന്ന രേഷ്മ രാജനും ഷംനയും മമ്മൂട്ടിയുടെ നായികമാര്‍ ആയിരിക്കുമെന്നാണ് സൂചന.
 
ഉദയ്കൃഷ്ണ തിരക്കഥയെഴുതിയ സിനിമ നെല്‍‌സണ്‍ ഐപ്പ് ആണ് നിര്‍മ്മിക്കുന്നത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുര രാജ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമൽ ഹാസന് കൂട്ട് ദുൽഖർ, മത്സരം മമ്മൂട്ടിയുമൊത്ത്- വാപ്പച്ചിയും മകനും നേർക്കുനേർ?!