Webdunia - Bharat's app for daily news and videos

Install App

പ്രധാനപ്പെട്ട ഒരു വിവരം നിങ്ങളെ അറിയിക്കാനുണ്ട്; അപ്‌ഡേറ്റുമായി മമ്മൂട്ടി കമ്പനി, ആരാധകര്‍ ആവേശത്തില്‍

അതേസമയം വൈശാഖ് ചിത്രത്തിന്റെ പ്രഖ്യാപനമാണോ മമ്മൂട്ടി കമ്പനി നടത്തുകയെന്ന സംശയവും ആരാധകര്‍ക്കുണ്ട്

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (08:31 IST)
ആരാധകര്‍ക്ക് പുതിയൊരു അപ്‌ഡേറ്റുമായി മമ്മൂട്ടി കമ്പനി. വളരെ പ്രധാനപ്പെട്ട ഒരു വിവരം ഇന്ന് രാവിലെ പത്ത് മണിക്ക് പുറത്തുവിടുമെന്നാണ് മമ്മൂട്ടി കമ്പനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മമ്മൂട്ടി നായകനായെത്തുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 28 വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
ഇന്നലെയാണ് ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായത്. U/A സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിനു ലഭിച്ചത്. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോബി വര്‍ഗീസ് രാജാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. 
 
അതേസമയം വൈശാഖ് ചിത്രത്തിന്റെ പ്രഖ്യാപനമാണോ മമ്മൂട്ടി കമ്പനി നടത്തുകയെന്ന സംശയവും ആരാധകര്‍ക്കുണ്ട്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടി കമ്പനി നിര്‍മിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമോ എന്നും ആരാധകര്‍ സംശയിക്കുന്നു. എന്തായാലും മമ്മൂട്ടി കമ്പനിയുടെ അപ്‌ഡേറ്റ് അറിയാന്‍ ഇനി ഒരു മണിക്കൂര്‍ കൂടി കാത്തിരുന്നാല്‍ മതി..! 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

Fathers Day 2025: എന്തുകൊണ്ടാണ് ഫാദേഴ്സ് ഡേ ഇന്ന് ആഘോഷിക്കുന്നത്, പിന്നിലുള്ള കഥ എന്തെന്ന് അറിയാമോ

ഇസ്രയേലിൽ കനത്ത നാശം വിതച്ച് ഇറാൻ; ഇരുന്നൂറിലേറെ പേർക്ക് പരിക്ക്, നിരവധി പേരെ കാണാനില്ല

Fathers Day Wishes in Malayalam: അച്ഛന്മാർക്ക് വേണ്ടിയൊരു ദിനം, ഫാദേഴ്സ് ഡേയിൽ പ്രിയപ്പെട്ട അച്ഛന് ആശംസകൾ നേരാം

‘കുളിപ്പിക്കാൻ കൊടുത്ത പൂച്ചയെ അവർ കൊന്നു’; എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷ

അടുത്ത ലേഖനം
Show comments