Webdunia - Bharat's app for daily news and videos

Install App

ടർബോയ്ക്ക് പിന്നാലെ മമ്മൂട്ടിയുടെ ബസൂക്കയും 2024ൽ തന്നെ, ഡിനോ ഡെന്നീസ് ചിത്രത്തിന് പാക്കപ്പ്

അഭിറാം മനോഹർ
വെള്ളി, 22 മാര്‍ച്ച് 2024 (18:55 IST)
മലയാള സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. അവസാനമായി ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളെല്ലാം തന്നെ പരീക്ഷണ ചിത്രങ്ങളായിരുന്നെങ്കില്‍ മമ്മൂട്ടി എന്ന താരത്തെ അഴിഞ്ഞാടാന്‍ വിടുന്ന സിനിമയായിരിക്കും വൈശാഖ് ഒരുക്കുന്ന ടര്‍ബോ എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഏറെ കാലമായി മമ്മൂട്ടിയില്‍ നിന്നും ഒരു ഫുള്‍ ടൈം എന്റര്‍ടൈനര്‍ വന്നിട്ട് എന്നതിനാല്‍ തന്നെ ടര്‍ബോ ബോക്‌സോഫീസില്‍ ഒരു കലക്ക് കലക്കുമെന്ന് ഉറപ്പാണ്.
 
ഇപ്പോഴിതാ ടര്‍ബോയ്ക്ക് പിന്നാലെ 2024ല്‍ തന്നെ മമ്മൂട്ടി സിനിമയായ ബസൂക്കയും തിയേറ്ററിലെത്തുമെന്ന സൂചനയാണ് വരുന്നത്. സിനിമയുടെ ഷൂട്ട് പാക്കപ്പായതായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 2024 ഫെബ്രുവരി 23നായിരുന്നു ബസൂക്കയുടെ അവസാനവട്ട ഷൂട്ടിങ് ആരംഭിച്ചിരുന്നത്. തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകനായ ഡിനോ ഡെന്നീസാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഒരു ഗെയിം ത്രില്ലറായാണ് സിനിമ പുറത്തിറങ്ങുന്നത്. ഗൗതം വാസുദേവ് മേനോനും സിനിമയില്‍ മമ്മൂട്ടിക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
സിദ്ധാര്‍ഥ് ഭരതന്‍,ഷൈന്‍ ടോം ചാക്കോ,ഡീന്‍ ഡെന്നീസ് ബിഗ് ബി ഫെയിം സുമിത് നവല്‍,ദിവ്യാപിള്ള,ഐശ്വര്യ മേനോന്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. തുടക്കം മുതല്‍ പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതാകും സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കണ്ണൂരില്‍ എസ്ബിഐ ജീവനക്കാരിയെ ബാങ്കിന് പുറത്ത് വച്ച് ഭര്‍ത്താവ് കുത്തി; നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് പ്രതിയെ പിടികൂടി

അടുത്ത ലേഖനം
Show comments