Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുഴു സംവിധായികയ്‌ക്കൊപ്പം വീണ്ടും മമ്മൂട്ടി ? ഓഫ് ബീറ്റ് ചിത്രമോ!

Mammootty to join with Ratheena again

രേണുക വേണു

, വെള്ളി, 22 മാര്‍ച്ച് 2024 (12:32 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിയും പുഴു സംവിധായിക രത്തീന പി.ടിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു ഓഫ് ബീറ്റ് ചിത്രത്തിനു വേണ്ടി തന്നെയാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് വിവരം. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. അടുത്ത വര്‍ഷമാകും റിലീസ്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
 
മമ്മൂട്ടിയും രത്തീനയും ആദ്യമായി ഒന്നിച്ച പുഴു സോണി ലിവിലൂടെ ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തത്. ശക്തമായ ജാതി രാഷ്ട്രീയം സംസാരിക്കുന്ന ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ മമ്മൂട്ടി മികച്ചതാക്കി. പാര്‍വതി തിരുവോത്തും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
 
പുഴു പോലെ സമകാലിക വിഷയങ്ങള്‍ പ്രതിപാദിക്കുന്നത് തന്നെയായിരിക്കും രത്തീനയുടെ പുതിയ ചിത്രവും. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പക്ക ഫാമിലി മാന്‍ ! മോഹന്‍ലാലിന്റെ കഥാപാത്രം സാധാരണക്കാരന്റെത്,'എല്‍ 360' ചെറിയ സിനിമയൊന്നുമല്ല !